കെ സി സ് ഡിട്രോയിറ്റ്/ വിൻഡ്സർ 2021-22 പ്രവർത്തന ഉത്‌ഘാടനം 2021 ഫെബ്രുവരി 20 , എട്ടുമണിക്ക് സൂം മീറ്റിംഗ് വഴി നടത്തുകയുണ്ടായി . കെ സി സ് സ്പിരിച്യുയൽ ഡിറക്ടറും സെ.മേരീസ് ക്നാനായ കാത്തോലിക് പാരിഷ്, ഡിട്രോയിറ്റ്, മിഷിഗൺ, വികാരിയുമായ റെവ. ഫ്ര. ജെമി പുതുശ്ശേരിൽ ഉത്‌ഘാടനം നിർവഹിച്ചു . ക്നാനായ പാരമ്പര്യവും, വശംശുദ്ധിയും നിലനിർത്തുന്നത് ഓരോ കുടുംബങ്ങൾ ആണെന്നും, മാതാപിതാക്കൾ അതിനുവേണ്ടി ചെറുപ്പംമുതലെ തങ്ങളുടെ കുട്ടികളെ സജ്ജരാക്കണമെന്നും തന്റെ ഉത്‌ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്‌തു . റെവ . ഫ്ര . ബിജു ചൂരപ്പാടത്തു ചടങ്ങിൽ സന്നിഹിതനായിരുന്നു. പ്രോഗ്രാം കോർഡിനേറ്റർസ് , ജെയിൻ കണ്ണച്ചാൻപറമ്പിൽ, റ്റിജു പൊക്കത്താനം എന്നിവർ പുതിയ ഭാരവാഹികളായ അലക്സ് കോട്ടൂർ (പ്രസിഡന്റ്), ജെയിംസ് കുപ്പ്ലിക്കാട്ട് (വൈസ് പ്രസിഡന്റ്), സിറിൽ വാലിമാറ്റും (സെക്രട്ടറി), ബിജു തോമസ് തേക്കിലക്കാട്ടിൽ (ജോയിന്റ് സെക്രട്ടറി), ജെറിൻ മാത്യു കൈനകരിപ്പാറയിൽ (ട്രെഷറർ), സാബു കോട്ടൂർ & റ്റിജു പൊക്കത്താനം (നാഷണൽ കൌൺസിൽ മെംബേർസ്), എബ്രഹാം ചക്കുങ്കൽ, സ്റ്റീഫൻ താന്നിക്കുഴുപ്പിൽ & സുനിൽ മാത്യു ഞരളക്കാട്ടുതുരുത്തിയിൽ (കമ്മിറ്റി മെംബേർസ്) എന്നിവരെ സദസ്സിനു പരിചയപ്പെടുത്തുകയും, പ്രസിഡന്റ് അലക്സ് കോട്ടൂരിനെ അധ്യക്ഷ പ്രസംഗത്തിന് ക്ഷണിക്കുകയും ചെയ്തു. പ്രസിഡന്റ് രണ്ടു വർഷേത്തെക്കുള്ള പരിപാടികൾ വിശദീകരിക്കുകയും അതിലേക്കു സഭയേയും സമുദായത്തെയും ഒത്തുരുമിച്ചു കൊണ്ടുപോകുവാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും എല്ലവരെയും പരിപാടിയിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു .സെക്രട്ടറി സിറിൽ വാലിമറ്റം , കെ സി സ് ഡിട്രോയിറ്റ് വിൻഡ്‌സെറിന്റെ ചരിത്രവും 1993 മുതൽ അസോസിയേഷൻ പ്രെസിഡന്റുമാരായി പ്രവർത്തിച്ചവരെ ആദരിച്ചു. മുൻ പ്രെസിഡന്റുമാരായ ബാബു കാഞ്ഞിരത്തിങ്കൽ, രാജു കക്കട്ടിൽ, ബിജു ഫ്രാൻസിസ് കല്ലേലുമണ്ണിൽ എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു. ക്നാനായ പ്രാർത്ഥന ഗാനമായ “ മാർത്തോമൻ” പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും അണിഞ്ഞു പാടിക്കൊണ്ട് ഹെലൻ മംഗലത്തെട്ടു കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. മാക്സിൻ & എവെലിൻ എടത്തിപ്പറമ്പിൽ , സെറീന കണ്ണച്ചാൻപറമ്പിൽ , ആന്യ പൊക്കത്താനം എന്നിവർ മനോഹരമായി ഗാനങ്ങൾ ആലപിച്ചു. ഐസായ, ഒലിവിയ, എലീസ & ആന്യ താന്നിച്ചുവട്ടിൽ, ഏവ & ആന്യ പൊക്കത്താനം, ആഷ്ലി ചെറുവള്ളിൽ & ആഷ്ന വെട്ടിക്കാട്ട് എന്നിവരുടെ ഡാൻസ് പെർഫോമൻസ് പരിപാടികൾക്ക് മാറ്റു കൂട്ടി. സ്റ്റീഫൻ & മിഥുൻ താന്നിക്കുഴുപ്പിൽ, ജസ്റ്റിൻ & ജിൻസി പിച്ചനാട്ട്, ജെയിൻ & ജോമി കണ്ണച്ചാൻപറമ്പിൽ, ജിൻസ് & സുന്നു താനത്, റ്റിജു & ടീന പൊക്കത്താനം എന്നിവരുടെ യുഗ്മ നൃത്തങ്ങളും എല്ലാവരെയും രസിപ്പിച്ചു. കെ സി വൈ ൽ പ്രസിഡന്റ് കെവിൻ കണ്ണച്ചാൻപറമ്പിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള കെ സി വൈ ൽ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തുകയും രണ്ടു വർഷത്തേക്കുള്ള കർമ്മപരിപാടികൾ വിശദീകരിക്കുകയും ചെയ്തു.
കിഡ്സ് ക്ലബ് കോഓർഡിനേറ്റർ , ജെയിൻ കണ്ണച്ചാൻപറമ്പിൽ രണ്ടു വർഷത്തേക്കുള്ള കിഡ്സ് ക്ലബ് കർമ്മപരിപാടികൾ വിശദീകരിച്ചു. തദവസരത്തിൽ അടുത്ത തലമുറയെ കത്തോലിക്ക വിശ്വാസത്തിലും ക്നാനായ പാരമ്പര്യത്തിലും വളർത്തുവാൻ സഹായിക്കുന്നതായ കർമപരിപാടികളിലേക്കു മാതാപിതാക്കളുടെ സഹായസഹകരണം അഭ്യർത്ഥിച്ചു.
പ്രെസിഡന്റ് അലക്സ് കോട്ടൂർ ചടങ്ങിൽവച്ചു ജെയിൻ കണ്ണച്ചാൻപറമ്പിലിനെ കെ സി വൈ ൽ ഡിറക്ടറായി നിയമിച്ചു. പരിപാടികൾ വളരെ ഭംഗിയായി നടത്തുവാൻ ടെക്നീക്കൽ സപ്പോർട്ട് കോർഡിനേറ്റർസ് ആയി പ്രവർത്തിച്ചത് സ്റ്റീഫൻ താന്നിക്കുഴിപ്പിലും കെവിൻ കണ്ണച്ചാൻപറമ്പിലുമാണ്. റയാൻ ചക്കുങ്കലും , ക്രിസ്റ്റീൻ മംഗലത്തെട്ടും മാസ്റ്റർ ഓഫ് സെറിമോണിസ് ആയിരുന്നു. കെ സി സ് വൈസ് പ്രസിഡന്റ് ജെയിംസ് കുപ്ലിക്കാട്ട് പരിപാടികൾ ഭംഗിയായി തീർക്കുവാൻ സഹായിച്ച എല്ലാ കലാകാരന്മാർക്കും, പ്രോഗ്രാം കോഓർഡിനേറ്റർസിനും, ടെക്നിക്കൽ സപ്പോർട്ടെഴ്സിനും നന്ദി അറിയിച്ചു . ഈ പരിപാടി വൻവിജയമാക്കിത്തീർക്കുവാൻ സഹായിച്ച എല്ലാ കെ സി സ് മെമ്പേഴ്സിനോടും എക്സിക്യൂട്ടീവ് കമ്മിറ്റി അവരുടെ നന്ദി അറിയിച്ചു . ഈ പ്രോഗ്രാമിന്റെ വിഡിയോയും ഫോട്ടോയും www.Kcs detroitwindsor.com ലഭ്യമാണ് .