Breaking news

ഉഴവൂരിൽ ക്നാനായ യുവ സംരംഭകരുടെ ഫുട്ബോൾ ടർഫ് വെഞ്ചരിച്ചു.

ഉഴവൂർ: ഉഴവൂരിൽ  ഫീനിക്സ് അരീന എന്ന ഫുട്ബോൾ ടർഫിൻ്റെ വെഞ്ചരിപ്പും ഉദ്ഘാടനവും വിപുലമായ മത്സര പരിപാടികളോടെ സംഘടിപ്പിച്ചു.ക്നാനായ യുവസംരംഭകനും കായിക പരിശീലനത്തിൽ ബിദുരവും കരസ്ഥമാക്കിയ സബിൻ സണ്ണി താഴത്തുതട്ടാറേട്ട്, സഹോദരങ്ങളും ബിരുദ വിദ്ധ്യാർത്ഥികളുമായ സോബിൻ, സേന എന്നിവരാണ് പുതിയ സ്പോർട്സ് ടർഫിൻ്റെ മനേജിംഗ് പാർട്ണർമാർ.  ഫിസിക്കൽ എജ്യൂക്കേഷൻ ബിരുദമുള്ളവരും, കായിക പരിശീലന ലൈസൻസുള്ളവരുമായ വിദഗ്ദർ ഫീനിക്സ് അരീന സ്പോർട്സ് ടർഫിൽ ട്രെയ്നർമാരായി ഉണ്ട്. കാഫറ്റേരിയ, ശുചിമുറികൾ,  തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ അന്തർ ദേശീയ നിലവാരമുള്ള ടർഫിൽ ടൂർണ്ണമെൻറുകൾക്കും, സൗഹൃദ മത്സരങ്ങൾക്കും, പരിശീലനങ്ങൾക്കും സ്ലോട്ട് ബുക്കിംഗ് നടത്താം.PSC പോലുള്ള മത്സര പരീക്ഷകൾ പാസായ കായിക ക്ഷമതാ പരീക്ഷകൾ ആവശ്യമുള്ളവർക്ക് പ്രത്യേക ‘ പരിശീലനങ്ങൾക്ക് ഫീനിക്സ് അരീന സ്പോർട്സ് ടർഫിലെ കായിക പരിശീലകർ സഹായിക്കും. ഫീനിക്സ് അരീനയുടെ വിവിധ സേവനങ്ങൾ ആവശ്യമുള്ളവർ  വിളിക്കുക.: +91 85938 64120, +91 99463 14533     ഫീനിക്സ് അരീന ഫുട്ബോൾ ടർഫിൻ്റെ വെഞ്ചരിപ്പ് കർമ്മം ഉഴവൂർ ഫൊറോന പള്ളി വികാരി റവ. ഫാ. തോമസ് ആനിമൂട്ടിൽ നിർവ്വഹിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോണിസ് പി. സ്റ്റീഫൻ നാടമുറിക്കൽ നിർവ്വഹിച്ച് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.  മോൻസ് ജോസഫ് MLA ആദ്യ സ്പോട്ട് കിക്ക് എടുത്തു കൊണ്ട് ടർഫിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യൂ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം രാമചന്ദ്രൻ താഴംപ്ലാക്കിൽ,  ഉഴവൂർ കോളേജ് മുൻ കായിക വിഭാഗം മേധാവി പ്രൊഫ. എം.എസ്. തോമസ് മൂലക്കാട്ട്, കെ.സി.സി. ക്നാനായ കൾച്ചറൽ സൊസൈറ്റി കൺവീനർ സ്റ്റീഫൻ ചെട്ടിക്കൻ, മാനേജിംഗ് പാർട്ണർമാരായ സബിൻ സണ്ണി, സോബിൻ താഴത്തുതട്ടാറേട്ട് എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനാനന്തരം നടന്ന മുതിർന്ന താരങ്ങളുടെ മത്സരത്തിൽ “അന്നാ – കരിന ” എന്ന ഫ്ലവേഴ്സ് ചാനലിലെ സീരിയലിലെ നായകനും, സിനിമാ താരവുമായ തോമസ്കുട്ടി അബ്രാഹം തെക്കേച്ചിറയിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് താരങ്ങൾക്ക് ആശംസകൾ നേർന്നു.വിവിധ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങൾ രാത്രി 10 മണി വരെ തുടർന്നു.

Facebook Comments

knanayapathram

Read Previous

നവ നേതൃത്വത്തിന്റെ തോളിലേറി KKB SPORTS CLUB KUWAIT

Read Next

മാൻവെട്ടം അരീച്ചിറയിൽ എ റ്റി ജോസ് (62) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE