Breaking news

കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരണം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: കാരുണ്യത്തില്‍ അധിഷ്ഠിതമായ മാനവികത പിന്തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളന്ററി ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ & റൂറല്‍ ഡെവലപ്പ്‌മെന്റിന്റെയും കേരള സ്റ്റേറ്റ് കോണ്‍ഫെഡറേഷന്‍ ഓഫ് ഡിഫറന്റിലി ഏബിള്‍ഡിന്റെയും സഹകരണത്തോടെ ഭിന്നശേഷി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന സന്നദ്ധ സംഘടനകളിലെ പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച സംഗമം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ സഹമനുഷ്യരോടുള്ള കാരുണ്യത്തിന്റെ ശ്രേഷ്ഠമായ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.സി.ഡി.എ വൈസ് പ്രസിഡന്റ് തോമസ് കൊറ്റോടം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സി.ബി.ആര്‍ ഫോറം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ചാക്കോച്ചന്‍ അമ്പാട്ട്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗമം സംഘടിപ്പിച്ചത്

Facebook Comments

knanayapathram

Read Previous

ഒലിക്കാമറ്റം എലന്താനത്തു കുര്യാക്കോസ് (92) നിര്യാതനായി

Read Next

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2021 പ്രവർത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു.