Breaking news

ഒരുകോടി രൂപയുടെ വരുമാനമാര്‍ഗ പദ്ധതികള്‍ക്ക്‌ തുടക്കമിട്ട്‌ മാസ്‌

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി കേരള സംസ്ഥാന പിന്നോക്കവിഭാഗ കോര്‍പ്പറേഷനുമായി സഹകരിച്ച്‌ ഒരുകോടി രൂപയുടെ വിവിധതരത്തിലുള്ള വരുമാനമാര്‍ഗപദ്ധതികള്‍ നടപ്പിലാക്കുന്നു. തുച്ഛമായ പലിശക്ക്‌ പിന്നോക്കവിഭാഗ കോര്‍പ്പറേഷനില്‍നിന്ന്‌ കാസര്‍ഗോഡ്‌ ജില്ലയില്‍ 167 വനിതകള്‍ക്ക്‌ കണ്ണൂര്‍ ജില്ലയില്‍ 123 വനിതകള്‍ക്കുമായുള്ള ഈ പദ്ധതിക്കായി ഒരുകോടി രൂപയാണ്‌ മാസ്‌ ലഭ്യമാക്കുന്നത്‌. ഈ പദ്ധതിയുടെ കീഴില്‍ വരുമാനമാര്‍ഗത്തിനായി പശുവളര്‍ത്തല്‍, ആട്‌ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, കൃഷി എന്നിവയാണ്‌ പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്‌. പദ്ധതിയുടെ ഉദ്‌ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്‌ നിര്‍വഹിച്ചു. സഹായമെത്രാന്‍മാരായ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ്‌ മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ. ജോസ്‌ നെടുങ്ങാട്ട്‌, കെ.എസ്‌.എസ്‌.എസ്‌. സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, മാസ്‌ സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്‌, ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, അബ്രാഹം ഉള്ളാടപ്പുള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

മെല്‍ബണ്‍: കണ്ണങ്കര കുന്നുംപുറത്ത് ലീലാമ്മ പാപ്പച്ചന്‍ നിര്യാതയായി

Read Next

ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ജീവിത ക്രമവും പരസ്പര സാഹോദര്യവും ഇന്നിന്റെ ആവശ്യകത – മാര്‍ മാത്യു മൂലക്കാട്ട്