ക്‌നാനായ യുവതീയുവാക്കൾക്ക് മൂല്യാധിഷ്ഠിത ജീവിത ദർശനം നല്കുന്നതിനും മെച്ചപ്പെട്ട ജീവിത നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നതിനുമായി കോട്ടയം അതിരൂപതയിൽ രൂപീകരിച്ചിരിക്കുന്ന ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗി(ഗഅഞഠ)ന്റെ നേതൃത്വത്തിൽ ക്‌നാനായ സ്റ്റാർസ് പദ്ധതിയിലെ വിവിധ ബാച്ചുകളിലെ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ക്‌നാനായ ഗ്ലോബൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടത്തിയ ചടങ്ങിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടാണ് പ്രതിഭകളെ ആദരിച്ചത്. മുപ്പത് ദിവസം നീണ്ടുനിന്ന ഓൺലൈൻ ക്വിസ് മത്സരം, ഓൺലൈൻ പ്രസംഗം, ഓണപ്പാട്ട്, ലേഖനങ്ങൾ, കേരളശ്രീമാൻ, മലയാളി മങ്ക, ദേശഭക്തിഗാനം, ബേദ്‌ലഹേമിലേക്കൊരു യാത്ര വീഡിയോ തയ്യാറാക്കൽ തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിജയികളായവരെയാണ് അന്നേദിവസം ആദരിച്ചത്. കാർട്ട് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അക്കാദമിക് ഡയറക്ടർ ഡോ. ജോസ് ജെയിംസ്, ക്‌നാനായ സ്റ്റാർസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. മേഴ്‌സി ജോൺ, കാർട്ട് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഫാ.ജോയി കട്ടിയാങ്കൽ, കാർട്ട് മെന്റേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗിന്റെ നേതൃത്വത്തിൽ ആദരിക്കപ്പെട്ട ക്‌നാനായ സ്റ്റാർസ് പ്രതിഭകൾ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയോടും കാർട്ട് മെന്റേഴ്‌സിനോടുമൊപ്പം.