Breaking news

ഫാദർ ജോസഫ് കണ്ടച്ചാംകുന്നേൽ , സൊസൈറ്റി ഓഫ് സെയിന്റ് പോൾ സന്യാസ സഭയുടെ നൈജീരിയൻ റീജിയന്റെ ആദ്യത്തെ റീജിണൽ സുപ്പീരിയർ ആയി തിരഞ്ഞെടുത്തു.

കോട്ടയം: നൈജീരിയയിലെ സൊസൈറ്റി ഓഫ് സെയിന്റ് പോൾ സഭയയുടെ ആദ്യത്തെ റീജനൽ സുപ്പീരിയർ ആയി 2021 ജനുവരി 22 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ സഭയുടെ സുപ്പീരിയർ ജനറൽ Fr. Valour Jose De Castro അദ്ദേഹത്തെ നിയമിച്ചു.1979 സെപ്റ്റംബർ ഏഴാം തീയതി കേരളത്തിലെ വാഴ തലയിൽ ജനിച്ച അദ്ദേഹം, 1995 ബാംഗ്ലൂർ കോൺഗ്രിഗേഷനിൽ ചേർന്ന് പഠിച്ച് 2010 ജനുവരി ഒൻപതാം തീയതി ഉഴവൂർ സെയിന്റ് റ്റീഫൻ ഫൊറോന പള്ളിയിൽ വച്ച് കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവിൽനിന്നും തിരുപ്പട്ടം സ്വീകരിച്ചു. 2011 അദ്ദേഹം നൈജീരിയയിലെ Ibadan കമ്മ്യൂണിറ്റിയിലേക്ക് പോവുകയും അവിടെ Master of postulants and Master of juniors എന്നി ചുമലതകൾ എടുക്കുകയും, പിന്നീട് Lagos കമ്മ്യൂണിറ്റിയുടെ സുപ്പീരിയറും, അതിനു ശേഷം Novice Master റും ആയിരുന്നു.2015 കൗൺസിലിംഗ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം എടുക്കുവാനായി ന്യൂയോർക്കിലേ Fordham University പഠിച്ചു.2019 തിൽ അമേരിക്കയിൽനിന്നും നൈജീരിയിൽ മടങ്ങിയെത്തിയ അദ്ദേഹം ലാഗോസ് കമ്മ്യൂണിറ്റിയുടെ സുപ്പീരിയറും, മാസ്റ്റർ ഓഫ് നോവിസും ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.അച്ഛൻ അരീക്കര ഇടവകാക്കരനാണ്.

Facebook Comments

knanayapathram

Read Previous

കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ പുതിയ നേതൃത്വം

Read Next

കെ സി സ് ഡിട്രോയിറ്റ് വിൻഡ്സർ 2021-2022 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .