2016 ൽ തുടക്കം കുറിച്ച ക്നാനായപത്രം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭവനകൾ നൽകിയത് ആരൊക്കെ എന്ന് കണ്ടെത്തുവാൻ വേണ്ടി ക്നാനായ പത്രം ഒരുക്കിയ “ക്നാനായ ന്യൂസ് പേഴ്സൺ ഓഫ് 2020 അവാർഡിൽ” നിരവധി നോമിനേഷനുകളാണ് ഞങ്ങൾക്ക് പ്രിയ വായനക്കാരിൽ നിന്നും ലഭിച്ചത്.നോമിനേഷനുകൾ അയച്ചു തന്ന ഓരോ വായനക്കാർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തട്ടെ .പ്രധാനമായും രണ്ട് കാറ്റഗറികളിയാണ് നോമിനേഷനുകൾ ക്ഷണിച്ചത് .ആദ്യത്തെ കാറ്റഗറിയിൽ അൽമായ പ്രതിനിധ്യയെയും രണ്ടാമത്തെ കാറ്റഗറിയിൽ കോട്ടയം അതിരൂപതാഗങ്ങളായ ഒരു വൈദികനോ സന്ന്യാസ ജീവിതം നയിക്കുന്ന ഒരു സിസ്റ്ററുമായിരുന്നു .അൽമായ കാറ്റഗറിയിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരമാണ് ഈ വാർത്തയിലൂടെ പുറത്തു വിടുന്നത് .വൈദിക സന്ന്യാസ കാറ്റഗറിയുടെ ഫൈനൽ ലിസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതിനാണ് . കഴിഞ്ഞ വര്‍ഷത്തിനിടയില്‍ പൊതു സമൂഹത്തിന് നൽകിയ സംഭാവന നൽകിയ അൽമായ ക്നാനായ വ്യക്ത്തിത്വങ്ങളെ തേടി ക്നാനായ പത്രം യാത്രയായപ്പോള്‍ അഭൂതപൂര്‍വമായ നോമിനേഷന്‍ പ്രവാഹമാണ് ഞങ്ങൾക്ക് ലഭിച്ചത് . വിവിധ മേഖലയില്‍ മാറ്റുതെളിയിച്ച 10 പേരുടെ പട്ടികയില്‍ നിന്നും ഏറെ ശ്രമപ്പെട്ടു തയ്യാറാക്കിയ ഫൈനല്‍ അഞ്ച് ആരൊക്കെയാണെന്ന് ഈ വാര്‍ത്തയിലൂടെ പുറത്തു വിടുകയാണ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ ആയതിനാല്‍ ഇവരില്‍ ആരും ഒരാള്‍ക്ക് മേലെയോ താഴെയോ അല്ലെന്നതിനാല്‍ ഓണ്‍ ലൈന്‍ വോട്ടെടുപ്പിലൂടെ ലഭിക്കുന്ന വോട്ടുകള്‍ അടിസ്ഥാനമാക്കിയാകും അവസാന താരത്തെ കണ്ടെത്തുക. ക്നായപത്രം വെബ്സൈറ്റിൽ (www .knanyapathram.com ) വായനക്കാർക്ക് വോട്ടുകൾ രേഖപെടുത്താം .വായനക്കാർക്കുള്ള വോട്ടുകൾ രേഖപ്പെടുത്താനുള്ള അവസാന തിയതി ജനുവരി 30 ഇന്ത്യൻ ടൈം രാത്രി പന്ത്രണ്ടു മണിയാണ് ആണ് .ജനുവരി 30 ന് രാത്രി പന്ത്രണ്ടു മണിക്ക് മുൻപായി ഏറ്റവും കൂടുതൽ വായനക്കാരുടെ വോട്ടുകൾ ലഭിക്കുന്നവരായിരിക്കും വിജയികൾ .പ്രത്യേകം ശ്രദ്ധിക്കുക ഒരു ഐ പി അഡ്രസ്സിൽ നിന്നും ഒരാൾക്ക് മാത്രമേ വോട്ടു ചെയ്യാൻ പറ്റുകയുള്ളു.ഫൈനൽ ലിസ്റ്റിൽ പെട്ട അഞ്ച് പേരുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു .ക്നാനായ പത്രത്തിന്റെ ഓരോ വായനക്കാരുമാണ് വോട്ടിങ്ങിലൂടെ വിജയികളെ കണ്ടെത്തുക എന്നതാണ് ഈ അവാർഡിന്റെ ഏറ്ററ്വും വലിയ പ്രത്യേകത. ഓരോ കാറ്റഗറിയിലും വോട്ടിങ്ങിലൂടെ വിജയികൾ ആകുന്നവർക്ക് ക്നാനായ പത്രം നൽകുന്നു5001 രൂപയും പ്രശംസാ പത്രവും ലഭിക്കും .
ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അശരണർക്കും അവശത അനുഭവിക്കുന്നവർക്കും ആലംബമായി പാവങ്ങളുടെ നല്ല സമരിയാക്കാരൻ ആയി പടമുഖം സ്നേഹമന്ദിരത്തിൽ നിന്നും വി സി രാജു
ഇടുക്കി ജില്ലയിൽ പടമുഖം മുരിക്കാശ്ശേരിക്ക് സമീപം സ്ഥാപിതമായിരിക്കുന്ന സ്നേഹമന്ദിരം എന്ന സ്ഥാപനം തുടക്കംകുറിക്കുന്നത് 1995ലാണ് . സ്നേഹ ട്രസ്റ്റ് എന്ന പേരിൽ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുമ്പോൾ ഇതിൻറെ സ്ഥാപകനായ ശ്രീ രാജുവിന് സ്വന്തമായുണ്ടായിരുന്നത് മൂന്ന് സെൻറ് സ്ഥലവും ഭാര്യ ഷൈനിയും മൂന്നു മക്കളും അടങ്ങുന്ന ഒരു കുടുംബവും ആയിരുന്നു.മൂന്ന് അഗതികളും ഏഴുകിലോ അരിയും ആയിരുന്നു സ്നേഹമന്ദിരത്തിൻറെ ആദ്യ സമ്പാദ്യം സ്വന്തമായി ഒരു ഭവനം പോലുമില്ലാതിരുന്ന രാജു തൻറെ ഭവനമായി കെട്ടിപ്പടുത്തത് ആണ് സ്നേഹ മന്ദിരം മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരവേ വഴിയിൽ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച വ്യക്തിയെ കണ്ടപ്പോൾ തന്റെ ഉള്ളിലും ആ പാവപ്പെട്ട മനുഷ്യന്റെ ഉള്ളിലും വസിക്കുന്നത് ഒരു ജീവനാണ് എന്ന തോന്നലിൽനിന്നാണ് സ്നേഹ മന്ദിരം എന്ന അഗതിമന്ദിരത്തിന് തുടക്കം കുറിക്കുവാൻ രാജുവിന് പ്രേരണ ഉണ്ടായത്. 25 വർഷം പിന്നിടുമ്പോൾ സ്നേഹ മന്ദിരത്തിന് 3500ലധികം മനുഷ്യ ജീവിതങ്ങൾക്ക് ജാതിമതഭേദമന്യേ അഭയം നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. ദൈവപരിപാലന ഒന്നുകൊണ്ടുമാത്രമാണ് ഇത്രയധികം ബുദ്ധിമുട്ടുകളിലും വേദനകളിലും പ്രാർത്ഥനയിൽ ആശ്രയിച്ച് മുന്നോട്ടു പോകുവാൻ ഈ 25 വർഷക്കാലം സ്നേഹം മന്ദിരത്തിന് സാധിച്ചത് . സ്നേഹമന്ദിരത്തിൽ ഇപ്പോൾ മാനസിക അസ്വസ്ഥതകളും അംഗവൈകല്യങ്ങളും പ്രായാധിക്യത്താൽ വലയുന്നവരുമായ 309 അഗതികൾ കഴിയുന്നു ഇവരെക്കൂടാതെ പഠിക്കുന്ന 52 കുട്ടികളും സ്നേഹമന്ദിരത്തിൽ കഴിയുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ നഴ്സിങ് വരെ പഠിക്കുന്ന കുട്ടികൾ സ്നേഹമന്ദിരത്തിന് കീഴിലുണ്ട് .സ്നേഹ ട്രസ്റ്റ് രജിസ്ട്രേഷൻ കീഴിൽ ഗവൺമെൻറ് അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സ്നേഹ മന്ദിരം സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെൻറർ പുരുഷന്മാരെയും സ്ത്രീകളെയും തിരിച്ചു പാർപ്പിക്കുവാൻ സാധിക്കുന്നു. കൂടാതെ കുട്ടികൾക്കായി ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സെന്റ് ആന്റണീസ് ബോയ്സ് ഹോം ആൺകുട്ടികൾക്ക് ആയും സ്നേഹമാതാ ബാലമന്ദിരം പെൺകുട്ടികൾക്ക് ആയും പ്രവർത്തിക്കുന്നു. സ്നേഹ മന്ദിരത്തിൽ കഴിയുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി മദർതെരേസ ടൈലറിംഗ് യൂണിറ്റ് . സെൻറ് ജോസഫ് പേപ്പർ കവർ യൂണിറ്റ് , സ്നേഹം മാതാ മെഴുക് തിരി യൂണിറ്റ്, കൃഷി, മൃഗപരിപാലനം തുടങ്ങി രോഗാവസ്ഥയിലുള്ള വരുടെ പുനരധിവാസത്തിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ദൈവമഹത്വത്തിന് സ്നേഹതാഴ്‌വര എന്ന ആദ്ധ്യാത്മിക മാസികയും നടത്തിവരുന്നു വർഷങ്ങൾക്കു മുൻപ് സ്നേഹ മന്ദിരം സന്ദർശിച്ച ക്യാൻസർ രോഗിയായ ലാസർ നൽകിയ ആദ്യ സംഭാവന വഴി സ്നേഹതാഴ്‌വര തുടക്കം കുറിക്കുന്നത് .സ്നേഹ മന്ദിരത്തിൽ നിന്ന് രോഗികളായി മരണമടഞ്ഞു പോയ മക്കളുടെ ഓർമ്മയ്ക്കു വേണ്ടി സ്ഥാപിച്ചതാണ് സെൻറ് ജോസഫ് ശുശ്രൂഷാലയം എന്ന സിൽവർ ജൂബിലി മന്ദിരം സ്നേഹമന്ദിരത്തിൽ വച്ച് മരണമടഞ്ഞ പ്രിയപ്പെട്ട ജോസഫ് എന്ന മകൻറെ ഓർമ്മയ്ക്കാണ് ഈ ഭവനത്തിനു സെൻറ് ജോസഫ് ശുശ്രൂഷാലയം എന്ന പേര് നൽകിയത് . ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ നിയമ പരിപാലനത്തിനായി ഗവൺമെൻറ് അംഗീകാരത്തോടുകൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാഷണൽ ട്രസ്റ്റ് ഇടുക്കി ജില്ലയുടെ കൺവീനറായും ഓർഫനേജ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായും ജില്ലാ പ്രസിഡന്റായും മാനസ രോഗികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കെ എഫ് സി എം ടി യുടെ സംസ്ഥാന വൈസ് പ്രസിഡന്റായും ഇപ്പോൾ ബ്രദർ രാജു പ്രവർത്തിക്കുന്നു.സുമനസ്സുകളുടെ സഹായത്താൽ പ്രളയം വഴി കിടപ്പാടം നഷ്ടപ്പെട്ട 9 കുടുംബങ്ങൾക്ക് ഈ ജൂബിലി വർഷം ഭവനം പണിത് കൊടുക്കുവാൻ സ്നേഹമന്ദിരത്തിന്റെ പ്രവർത്തനം വഴി സാധിച്ചു.കിടങ്ങൂർ വട്ടക്കാട്ട്പുറത്ത് വീട്ടിൽ സൈമൺ മറിയം ദമ്പതികളുടെ എട്ടാമത്തെ മകനായ രാജു വി സി തന്റെ ജിവിതം ദൈവിക പദ്ധതിക്കായി മാറ്റിവച്ചപ്പോൾ ദൈവം സ്ഥാപിച്ച ഭവനമാണ് സ്നേഹമന്ദിരം, രാജു ഈ ഭവനത്തെ കാവൽക്കാരൻ മാത്രം രാജുവും കുടുംബവും തങ്ങളുടെ സ്വന്തം കുടുംബം ആയിട്ട് സ്നേഹമന്ദിരത്തെ സ്നേഹിക്കുന്നത് മൂലമാണ് ഭവനത്തിന് തിരുക്കുടുംബത്തിന്റെ അനുഗ്രഹം ഉണ്ടാകുന്നത് എന്ന് ഉറച്ചു വിശ്വസിക്കുന്നു പ്രാർത്ഥന മാത്രമാണ് സ്നേഹത്മന്ദിരത്തിന്റെ മുതൽക്കൂട്ട്.വി സി രാജുവിന് വോട്ട് ചെയ്യുവാൻ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കോവിഡ് കാലത്തു പ്രവർത്തനങ്ങളിലൂടെ സൗദി ഗവെർന്മെന്റിന്റെ അംഗീകരം നേടിയെടുത്ത ഷീബ
കോവിഡ് കാലത്തെ മികച്ച സേവനത്തിലൂടെ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് 2020യുടെ വായനക്കാരുടെ നോമിനേഷനിൽ ഫൈനലിൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത് ജിസാൻ അബു അരീഷ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കണ്ണൂർ ചമതച്ചാൽ ഒരുവാകുഴിയിൽ ഷീബ എബ്രഹാമാണ് .ഷീബ ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവകാംഗമാണ് .കോവിഡ് കാലത്തെ മികച്ച സേവനം കണക്കിലെടുത്ത് സൗദി ആരോഗ്യ മന്ത്രാലയം മലയാളി ഉൾപ്പെടെ 20 ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ആരോഗ്യ വകുപ്പിന് കീഴിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളിൽ സേവനം അനുഷ്ടിക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ബഹുമതി സമ്മാനിച്ചത്. അതിൽ നിന്നും നഴ്‌സിങ് വിഭാഗത്തിലാണ് ഷീബ ബഹുമതിക്ക് അർഹയായത്.ജിസാൻ അബു അരീഷ് ആശുപത്രിയിൽ സ്ഷീബ എബ്രഹാമാണ് സൗദിയിലെ ഇന്ത്യൻ സമൂഹത്തിന് അഭിമാനാർഹമായ ഈ ബഹുമതി നേടിയത്. കോവിഡ് സമയത്ത് സൗദിയിൽ ഒട്ടാകെ ചികിത്സ ലഭിച്ചവരുടെ ഇടയിൽ നടത്തിയ സർവേയിൽ നിന്നാണ് ബഹുമതിക്ക് അർഹരായവരെ തെരഞ്ഞെടുത്തത്. ബഹുമതിക്ക് അർഹരായ 20 പേരിലെ ഏക വിദേശി കൂടിയാണ് ഷീബ. അത് ഇരട്ടിമധുരമായി. കണ്ണൂർ പയ്യാവൂരിലെ എരുവേശ്ശി സ്വദേശിനിയായാ ഷീബ 14 വർഷമായി ഇതേ ആശുപത്രിയിൽ സേവനം അനുഷ്ടിക്കുകയാണ്. സൗദിയിൽ കോവിഡ് വ്യാപകമായ ഉടനെ ആശുപത്രിയിൽ ആരംഭിച്ച കോവിഡ് വാർഡിൽ ആറുമാസമായി ജോലി ചെയ്തുവരവേയാണ് അപ്രതീക്ഷിതമായി ഇൗ അംഗീകാരം തേടിയെത്തിയത്.ഇതിനിടയിൽ ഷീബക്കും ഭർത്താവിനും കോവിഡ് ബാധിക്കുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. ജിസാനിൽ പ്രവാസി സമൂഹത്തിൽ സുപരിചിതയായ ഷീബ നഴ്‌സിങ് പഠനം പൂർത്തിയാക്കിയ ശേഷം ബംഗളുരുവിലും മുബൈയിലുമായി ആറുവർഷത്തോളം സേവനമനുഷ്‌ടിച്ചിട്ടുണ്ട്. 14 വർഷം മുമ്പാണ് സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് എത്തുന്നത്. ഷീബ ഇബ്രാഹിമിന് ആശുപത്രി ഡയറക്ടർ ഹുസൈൻ ഹദാദി ബഹുമതി പത്രം സമ്മാനിച്ചു. ജോലിയിലുള്ള ആത്മാർഥതയും സമർപ്പണവുമാണ് ഷീബയെ തേടി ഈ ബഹുമതി എത്താൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.ഷെബ്ബയുടെ ഭർത്താവ് ഷീൻസ് ലൂക്കോസ് കണ്ണൂർ സ്വദേശിയാണ് .രണ്ട് മക്കളാണ് ഷീബക്ക് Stuart Sheens,Seibert Sheens.ഷീബക്ക് വോട്ട് ചെയ്യുവാൻ ദയവായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യുവത്വത്തിന്റെ തുടിപ്പും പൊതു സമൂഹത്തിന് ചെയ്ത നന്മകളിലൂടെ ഇപ്പോൾ പഞ്ചായത്ത് പ്രെസിഡന്റിൽ എത്തിയിരിക്കുന്ന ജോണിസ് പി സ്റ്റീഫൻ
കെ.സി.വൈ.എൽ അതിരൂപത മുൻ ട്രഷററും കെ സി വൈ ൽ ലൂടെ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി യുവത്വത്തിന് അഭിമാനവും മാതൃകയുമായി ഇപ്പോൾ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് പദം അലങ്കരിക്കുന്ന ജോണിസ് പി സ്റ്റീഫനെയാണ് വായനക്കാർ അഭിമാനപൂർവം ക്നാനായ പത്രം ഫൈനൽ ലിസ്റ്റിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത് .പ്ലസ് ടുകാലയളവിൽ മുതൽ NSS ന്റെ വോളന്റീയറായി പ്രവർത്തിച്ചു തുടങ്ങിയ ജോണിസ് പി സ്റ്റീഫൻ നിരവധി സാമൂഹ്യ സംകാരിക പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.കോളേജിൽ മലയാളം സമാജത്തിന്റെ പ്രസിഡന്റായിരുന്നു ജോണീസ് അതിലൂടെ നിരവധി സാഹ്യത്യപരമായ കാര്യങ്ങളിൽ നേതൃത്വം വഹിക്കാൻ സാധിച്ചു .അതോടൊപ്പം മിഷൻ ലീഗിന്റെ റീജിണൽ കോർഡിനേറ്ററായി പ്രവർത്തിച്ചു നിരവധി മിഷ്യൻ പ്രവർത്തനങ്ങളിൽ ജോണിസിന് സാധിച്ചു.നല്ലൊരു പ്രസംഗികനായ ജോണിസ് നിരവധി സംസ്‌ഥാന തല പ്രസംഗ മത്സരങ്ങളിൽ വിജയിയായതിനോടൊപ്പം ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് തല സ്‌കോളേർസ് ഫോറം റെപ്രെസെന്ററ്റീവ് ആയും പ്രവർത്തിച്ചിരുന്നു .കെ സി വൈ ൽ ജൂബിലി വർഷത്തിൽ അതിരൂപതാ ട്രഷറായിരുന്നുജോണിസ് പി സ്റ്റീഫൻ മറ്റ് ഭാരവാഗികൾക്കൊപ്പം തോളോട് തോൾ ചേർന്ന് യുവജനങ്ങളുടെ സമഗ്ര വികസനത്തിന് വേണ്ടുന്ന പരിപാടികൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട് .അങ്ങനെ കഴിഞ്ഞ നാളുകളിലെ തന്റെ പൊതു സമൂഹത്തിനോടുള്ള പ്രതിബദ്ധതയും അൽമാർഥതയുടെയും പ്രതിഫലമാണ് ഇത്ര ചെറു പ്രായത്തിൽ തന്നെ പഞ്ചായത്തു പ്രസിഡന്റ് പദം അലങ്കരിക്കുവാൻ ജോണിസിന് നിമിത്തമായത് .റിട്ടയർഡ് ഹെഡ് മാസ്റ്റർ പാണ്ടിയാംകുന്നേൽ സ്റ്റീഫൻ പി യു വിന്റേയും ലൈബി സ്റ്റീഫന്റെയും മകനാണ് ജോണീസ് പി സ്റ്റീഫൻ ഒരു ജോണീസിന് ഒരു സഹോദരി ഉണ്ട് ജ്യോതിസ് മരിയ ഇപ്പോൾ പ്ലസ് ടു കഴിഞ് എൻട്രൻസ് കോച്ചിങ്ങിന് പഠിച്ചുകൊണ്ടിരിക്കുകയാണ് . ജോണീസ് ഇപ്പോൾ ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ എം എ literatureപഠിച്ചുകൊണ്ടിരിക്കുകയാണ്.ജോണിസ് പി സ്റ്റീഫന് വോട്ട് ചെയ്യുവാൻ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
75 അവാർഡുകളുടെ പിൻബലവുമായി റെജി കുന്നുപ്പറമ്പിൽ മാഞ്ഞൂർ
75 അവാർഡുകളുടെ പിൻബലവുമായി വായനക്കരുടെ നോമിനേഷനുമായി ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത് ഉഴവൂർ ഒ എൽ എൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ റെജി കുന്നുപ്പറമ്പിൽ മാഞ്ഞൂരാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ഏറ്റവും വലിയ സർവ്വ കലാശാലയാലയായ ജെ എൻ യു യിൽ നിന്നും പഠനം പൂർത്തിയാക്കി അദ്ധ്യാപകനായി ജോലി ചെയ്യുന്ന റെജി കൈവക്കാത്ത മേഖലകളിലല്ല.പൊതു സമൂഹത്തിന് ചെയ്ത നന്മകളുടെ അകെ തുകയാണ് അദ്ദേഹത്തിന് കിട്ടിയ ഈ എഴുപത്തഞ്ചു അവാർഡുകൾ .ലേഖനങ്ങൾ ,കവിതകൾ ,കോവിഡ് മാനദണ്ടങ്ങൾ മുൻ നിറുത്തിയുള്ള സെമിനാറുകൾ ,വിദ്യർഥികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എന്നീ നിലകളിൽ ഏറ്റവും ഒരു തിരക്കേറിയ വർഷമായിരുന്നു റെജി കുന്നുപ്പറമ്പിൽ മാഞ്ഞൂരിന് കഴിഞ്ഞ വർഷം.സ്വന്തം നാടായ മാഞ്ഞൂരിലെ സാമൂഹ്യപരമായ ഏത് പ്രവർത്തനങ്ങളിലും നാട്ടുകാർക്കൊപ്പം അവർ സ്നേഹപൂർവം വിളിക്കുന്ന റെജി സർ മുൻപന്തിയിൽ എന്നും ഉണ്ടാകും അത് കൊണ്ട് തന്നെ ഒരു വലിയ സുഗ്രത് വലയത്തിന് ഉടമയാണ് റെജി കുന്നുപ്പറമ്പിൽ .ഭാര്യ കുറുപ്പന്തറ ചിറയിൽ കുടുംബ അംഗമായ ബിൻസി നഴ്‌സായി കുവൈറ്റ് മറ്റേണിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തു വരുന്നു മക്കൾ തോംസൺ, ആന്മരിയ, ജോസ് വിൻ.റെജി കുന്നുപ്പറമ്പിൽ മാഞ്ഞൂരിന് വോട്ട് ചെയ്യുവാൻ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
രാജ്യസേവനത്തിനു ശേഷം നാട് സേവനവുമായി കല്ലറക്കാരുടെ സ്വന്തം ജോണി തോട്ടുങ്കൽ
കല്ലറ പുത്തൻ പള്ളി ഇടവകാംഗമായ ശ്രീ . ജോണി തോട്ടുങ്കൽ 1981 മുതൽ 2001 വരെ 20 വര്ഷം മിലിറ്ററി സർവീസിൽ രാജ്യ സേവനം നടത്തിയതിനു ശേഷം തിരികെ നാട്ടിൽ എത്തി സ്വന്തം നാട്ടുകാർക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു. കൃഷിക്കാർ ഭൂരിപക്ഷമുള്ള കല്ലറ പഞ്ചായത്തിൽ സാധാരണക്കാർക്കായി എപ്പൊഴും എന്ത് സഹായവും ചെയ്യാൻ ഒരു മടിയുമില്ലാതെ മുൻപന്തിയിൽ തന്നെ അദ്ദേഹം കഴിഞ്ഞ 20 വര്ഷമായി ഉണ്ട്. സമുദായ രംഗത്ത് കെ സി സി യുടെ അതിരൂപത വൈസ് പ്രസിഡന്റ് ആയി സേവനം ചെയ്തിട്ടുണ്ട് .2005 മുതൽ 3 ടേമുകളിൽ കല്ലറ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധിയായി സേവനം ചെയ്യുന്നു. 2011 – 2013 കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു, വീണ്ടും 2020 ൽ പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു . 2018 ലെ അതിരൂക്ഷമായ പ്രളയ കാലത്തു കല്ലറ പഞ്ചായത്തിലെ ദുരിതമനുഭവിച്ച ജനങ്ങളെ വിവിധ ക്യാമ്പുകളിൽ താമസ സൗകര്യം ഒരുക്കുവാനും അവർക്കു വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തുനൽകുവാനും ജോണി നേതൃത്വം നൽകി. അതുപോലെ വീടില്ലാത്തവർക്കായി സർക്കാർ ഏർപ്പെടുത്തിയ ലൈഫ് ഭവന പദ്ധതിക്ക് വീട് പണിക്കാവശ്യമായ തൊഴിലാളികളെ സൗജന്യമായി നൽകി ഏകദേശം 100 ഓളം വീടുകൾ പെട്ടെന്ന് തന്നെ തീർക്കുവാൻ സഹായിച്ചു .കോവിഡ് വ്യാപനം തുടങ്ങിയ സമയത്തു തന്നെ പഞ്ചായത്തിൽ ക്വാറന്റൈൻ സെന്റർ തുറക്കുകയും അവിടെനിന്നും കോവിഡ് രോഗികളെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്സെന്ററുകളിലേക്കു അയ്യക്കുവാനുള്ള ഏർപ്പാടുകൾക്കു മുന്പിട്ടിറങ്ങി . അതുപോലെ കോവിഡ് സെന്ററിലേക്കുള്ള ഭക്ഷണം ജനത സമൂഹ അടുക്കള വഴി സമയാസമയങ്ങളിൽ കൊടുക്കുവാൻ നേതൃത്വം നൽകി. ഇപ്പോൾ കല്ലറ പഞ്ചായത്തിൽ ഒരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കുവാനുള്ള നടപടികൾ നടത്തിക്കൊണ്ടിരിക്കുന്നു . വീട്ടിൽ അടിസ്ഥാന സൗകര്യമില്ലാത്ത കോവിഡ് രോഗികളെ ഈ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ താമസിപ്പിക്കുവാനുള്ള നടപടികൾ ചെയ്തു വരുന്നു .കല്ലറ പഞ്ചായത്തിൽ രക്തം ആവശ്യമായി വരുന്ന പാവപെട്ട രോഗികൾക്കായി രക്തദാന സംഘം പഞ്ചായത്തിൽ രൂപീകരിക്കുകയും സന്നദ്ധരായ ചെറുപ്പക്കാരുടെ ഡീറ്റെയിൽസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട് .ഭൂരഹിതർ ആയിട്ടുള്ളവർക്കു വീട് വയ്ക്കുവാൻ സ്ഥലം മേടിക്കുവാൻ പഞ്ചായത്ത് സഹായം നൽകുവാൻ മുൻകൈ എടുത്തു .പഞ്ചായത്തിലെ 65 വയസു കഴിഞ്ഞ വൃദ്ധജനങ്ങൾക്കായി ‘വൃദ്ധരുടെ പകൽ വീട് ‘ എന്ന ഒരു സ്ഥാപനം തുടങ്ങുവാൻ നേതൃത്വം കൊടുക്കുകയും അവരെ അവിടെ എത്തിക്കുകയും മുഴുവൻ ദിവസത്തെയും ഭക്ഷണം നൽകുകയും കാരംസ് , ടി വി കാണൽ തുടങ്ങി വിനോദങ്ങളിൽ ഏർപെടുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നു .ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ അലഞ്ഞു നടക്കുന്ന കല്ലറ പഞ്ചായത്തിലെ എല്ലാവർക്കും സൗജന്യമായി ജനത സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണം നൽകുവാനുള്ള തീരുമാനത്തിന് മുൻകൈ എടുത്തു. ദിവസേന 50 ഓളം പേര് അവിടെ നിന്നും ഭക്ഷണം കഴിക്കുന്നുണ്ട് . മരുന്ന് മേടിക്കുവാൻ വശമില്ലാത്ത പ്രായം ചെന്ന ആളുകളെ കണ്ടുപിടിച്ച എല്ലാ മാസവും അവർക്കാവശ്യമായ മരുന്നുകൾ കല്ലറ പഞ്ചായത്തിലെ സന്മനസുകളുടെ സഹായത്തോടെ ചെയ്തു വരുന്നു .വനിതകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി അംഗൻവാടികൾ തോറും പോഷകാഹാര വിതരണവും , ഡിസബിൾഡ് കുട്ടികൾക്ക് സ്കോളർഷിപ് , പെൻഷൻ തുടങ്ങിയ കാര്യങ്ങൾക്കു നേതൃത്വം നൽകുന്നു . കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ചേർന്ന് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.ജോണി തോട്ടുങ്കലിന് വോട്ട് ചെയ്യുവാൻ ദയവായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ക്നാനായ പത്രം അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക