മാത്യു പുളിക്കത്തൊട്ടിൽ
PRO UKKCA
യു.കെ.കെ.സി.എ യുടെ “സുന്ദരൻ ഞാനും സുന്ദരി നീയും” മത്സരത്തിൽ നോർത്തേൺ അയർലണ്ടിലെ എബിയും നവ്യയും ഒന്നാം സ്ഥാനത്തെത്തി. വിധികർത്താക്കളെ വിയർപ്പിച്ച മത്സരത്തിൽ ഈസ്റ്റ് ലണ്ടൻ യൂണിറ്റിലെ ജോബി ജോസ് തണ്ടാശ്ശേരി സ്മിത ജോബി യോടൊപ്പം ‘ഹമ്പർസൈഡ് യൂണിറ്റിലെ ബിജു മൂശാരിപ്പറമ്പിലും പ്രിയതമ ലീനുമോൾ ചാക്കോയും രണ്ടാം സ്ഥാനം പങ്കിട്ടപ്പോൾ, ഈസ്റ്റ് ആഗ്ലിയ യൂണിറ്റിലെ മനുവിനും അനുവിനുമൊപ്പം നോട്ടിംഗ്ഹാം യൂണിറ്റിലെ റ്റിനുവും അജിമോളും
മൂന്നാം സ്ഥാനത്തെത്തി.
ലോക്ക്ഡൗൺ കാലത്ത് യു.കെ.കെ.സി.എ സംഘടിപ്പിച്ച മറ്റു മത്സരങ്ങൾക്കെന്നപോലെ ആവേശപൂർണ്ണമായ പ്രതികരണമാണ് ” സുന്ദരൻ ഞാനും സുന്ദരി നീയും” മത്സരത്തിനും ലഭിച്ചത്. യു.കെ.കെ.സി.എ. യുടെ അംഗങ്ങളായ ദമ്പതികൾക്കു വേണ്ടി നടത്തിയ മത്സരത്തിൽ ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന 72 എൻട്രികളാണ് ലഭിച്ചത്.പൂർവ്വപിതാവായ അബ്രഹാം ഭാര്യയോട് പറഞ്ഞു “സാറാ നീ കാണാൻ അഴകുള്ളവളാണ്”.
യാക്കോബ് ലാബാനോട് പറഞ്ഞു ” അങ്ങയുടെ ഇളയ മകളായ റാഹേലിനു വേണ്ടി
ഏഴു കൊല്ലം അങ്ങയുടെ കീഴിൽ ഞാൻ ജോലി ചെയ്യാം.തലമുറകളിലേക്ക് പകർന്നു കിട്ടിയ വിസമയിപ്പിയ്ക്കുന്ന സൗന്ദര്യവുമായി, അച്ചായൻമാരും അച്ചായത്തിമാരുമായി അറിയപ്പെടുന്നവർ സ്നേഹപൂർവ്വം ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ ” സർവ്വോപരി എല്ലാറ്റിനെയും കൂട്ടിയിണക്കി, പരിപൂർണ്ണമായ ഐക്യത്തിൽ ബന്ധിയ്ക്കുന്ന സനേഹം പരിശീലിക്കുവിൻ ” എന്ന വി പൗലോസിൻ്റെ വാക്കുകളെ ഓർമ്മിപ്പിയ്ക്കുന്നതായി.
കൊക്കുകൾ ചേർത്തും ചിറകുകൾ ചേർത്തും പ്രണയം തുടിക്കുന്ന നയനങ്ങളുമായി സ്നേഹത്തിൻ്റെ നീലാകാശത്ത്, കോമള ഗാനമുതിർത്ത് പറന്നുയരുന്ന ഇണക്കുരുവികളുടെ ചിത്രമാണ് മത്സര എൻട്രികൾ കണ്ടപ്പോൾ തോന്നിയതെന്നും, ഉത്തമ ഗീതത്തിലെ " എൻ്റെ ആത്മ നാഥൻ എൻ്റേതാണ്, ഞാൻ അവൻ്റേതും, വെയിലാറി, നിഴലുകൾ നീളും മുമ്പേ എൻ്റെ പ്രിയനേ വരികയെന്ന വാക്യവും "ഞാനെൻ്റെ സമ്പത്ത് ദാനം ചെയ്താലും ഞാനെൻ്റെ ജീവിതം ഹോമിച്ചാലും, സ്നേഹമില്ലെങ്കിൽ ഒന്നുമില്ല, സ്നേഹമല്ലെങ്കിൽ ഒന്നുമല്ല. എന്ന വി.പൗലോസിൻ്റെ വചനവുമാണ് ഓർമ്മ വന്നതെന്നുമാണ് വിധികർത്താക്കളിൽ ചിലർ അഭിപ്രായപ്പെട്ടത്.
ഒന്നാം സ്ഥാനം ലഭിച്ച എബി- നവ്യ ദമ്പതികൾ ,പിറവം ത്രീ ഹോളീ കിംഗ്‌സ് ഇടവകയംഗങ്ങളും, കുടിലിൽ കുടുംബാംഗങ്ങളുമാണ്. രണ്ടാം സ്ഥാനം നേടിയ ജോബി ജോസ് -സ്മിത ദമ്പതികൾ പിറവം ത്രീ ഹോളി കിംഗ്സ് ഇടവകയിൽ നിന്നുള്ള വരും തണ്ടാശ്ശേരിൽ കുടുംബാംഗവുമാണ്രണ്ടാംസ്ഥാനം പങ്കിട്ട ബിജു ചാക്കോ മൂശാരിപ്പറമ്പിൽ- ലിനു മോൾ ദമ്പതികൾ ചാമക്കാല സെൻ്റ് ജോൺസ് ഇടവകയിലെ അംഗമാണ്. ലിനു മോൾ, യു.കെ.കെ.സി.എ നാഷണൽ കൗൺസിൽ അംഗവും, മുൻ യു കെ.കെ സി.വുമൺസ് ഫോറം ദേശീയ ഭാരവാഹിയുമാണ്. മൂന്നാം സ്ഥാനം പങ്കിട്ട കാനാട്ട് മാനുവൽ K ജോസ് -സ്റ്റിൻടു ചുങ്കം ഇടവകാംഗങ്ങളാണ്. നോട്ടിംഗ്ഹാം യൂണിറ്റ് അംഗങ്ങളായ ടിനു- അജിമോൾ ടീം കൂടല്ലൂർ സെൻ്റ് മേരീസ് പള്ളി ഇടവകാംഗങ്ങളാണ്.
യു കെ കെ സി എ സംഘടിപ്പിച്ച മുഴുവൻ ലോക്ക് ഡൗൺ ചലഞ്ച് മത്സരങ്ങളും അഭൂതപൂർവ്വമായ ജനപങ്കാളിത്തം കൊണ്ട് ഹ്യദയത്തിലേറ്റെടുത്ത മുഴുവൻ സമുദായാംഗങ്ങൾക്കും യു കെ കെ സി എ. കേന്ദ്ര കമ്മറ്റിയംഗങ്ങൾ നന്ദിയറിയിച്ചു.