Breaking news

കുടുംബശാക്തീകരണ പദ്ധതി – സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ മുഖ്യധാരവത്ക്കരണം ലക്ഷ്യമിട്ട് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ധനസഹായവിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് വിവിധങ്ങളായ തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ കുടുംബശാക്തീകരണ പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല  ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ്  ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ മെര്‍ലിന്‍ ടോമി, കമ്മ്യൂണിറ്റി അനിമേറ്റര്‍മാരായ ലീന സിബിച്ചന്‍, ബിന്‍സി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി ആട് വളര്‍ത്തല്‍, പെട്ടികട, മത്സ്യകൃഷി, തയ്യല്‍യൂണീറ്റ് തുടങ്ങിയ വിവിധങ്ങളായ വരുമാനപദ്ധതികള്‍ ചെയ്യുന്നതിനായി 25 കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷത്തി എണ്‍പത്തിഏഴായിരം രൂപയുടെ ധനസഹായമാണ് ലഭ്യമാക്കിയത്. 

Facebook Comments

knanayapathram

Read Previous

കിടങ്ങൂർ: പാരിപ്പള്ളിൽ (പറമ്പേട്ട്) മേരി കുര്യാക്കോസ് (75) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

Read Next

KCWA വീഡിയോ റിപ്പോർട്ടിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു