ചിങ്ങവനം ഒറ്റപ്ലാക്കിൽ വിനോദിന്റെ പുത്രി ജൂലിയ വിനോദ് (14) യൂകെയിലെ ലെസ്റ്ററിൽ നിര്യാതയായി . ദീർഘനാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്ന ജൂലിയ ഇന്ന് വെളുപ്പിന് 2.30 ന് ആണ് ഈ ലോകത്തോട് യാത്രപറഞ്ഞത് . നാട്ടിൽ ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ ഇടവകാംഗമായ വിനോദും കുടുബവും, യുകെയിൽ സെന്റ് ജൂഡ് ക്നാനായ മിഷൻ ,യു കെ കെ സി എ ലെസ്റ്റർ യൂണിറ്റ് അംഗവും ആണ്.
ജൂലിയയുടെ മാതാവ് രാജി കൂടല്ലൂർ കുമ്പുക്കൽ കുടുംബാംഗമാണ് . ദിവ്യ , റോണിയ , സാറാ , ഡാലിയ എന്നിവർ സഹോദരങ്ങൾ ആണ് . സംസ്ക്കാര ശ്രുശ്രൂഷകളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ചു അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും . ജൂലിയയുടെ വേർപാടിലിൽ ക്നാനായ പത്രത്തിന്റെ അനുശോചനം അറിയിക്കുന്നു
Facebook Comments