Breaking news

ചിക്കാഗോ: ചെറുപുഷ്പ മിഷൻലീഗ് സെ. മേരീസ് ക്നാനായ ഇടവക മീറ്റിങ്ങ് സൂം നടത്തപ്പെട്ടു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻലീഗ് സെ. മേരീസ് ക്നാനായ ഇടവക മോർട്ടൺ ഗ്രോവ് ശാഖയുടെ രൂപീകരണത്തിനു ശേഷമുള്ള പ്രധമ മീറ്റിങ്ങ് സൂം വഴി ഡിസംബർ 12 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നടത്തപ്പെട്ടു. ഏകദേശം അറുപതോളം കുട്ടികൾ പങ്കെടുത്ത മീറ്റിങ്ങിൽ ക്നാനായ റീജിയൻ വികാരി ജനറാൽ മോൺ.തോമസ് മുളവനാൽ മിഷൻ ലീഗിന്റെ ഉത്ഭവത്തെക്കുറിച്ചും മിഷൻ പ്രവർത്തനങ്ങളുടെ മാഹാത്മ്യത്തെ പറ്റിയും കുട്ടികളുമായി പങ്കുവെച്ചു. ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്ന ഓൺലൈൻ മീറ്റിംഗിന്റെ മുഖ്യപ്രഭാഷകൻ ഡീക്കൺ ജോസഫ് തച്ചാറയുടെ അവതരണത്തിൽ മിഷൻ ലീഗിന്റെ ചരിത്രം, പ്രവർത്തനരീതി, ഉദ്ദേശ ലക്ഷ്യങ്ങൾ, വ്യക്തിത്വ വികസനത്തിലും സ്വഭാവ രൂപീകരണത്തിലും മിഷന ലീഗിൻറെ പങ്ക് , ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വഹിച്ച വിശുദ്ധരെ പരിചയപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ക്ലാസുകൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദം ആയിരുന്നു. തുടർന്ന് 2020 -21 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അവ യഥാക്രമം  പ്രസിഡൻറ്: ജെയിംസ് കുന്നശ്ശേരി , വൈസ് പ്രസിഡന്റ് :അലീസ വാക്കേൽ, സെക്രട്ടറി: ഫിലിപ്കുട്ടി അനാലിൽ , ജോയിന്റ് സെക്രട്ടറി :ഐസക് തിരുനെല്ലിപ്പറമ്പിൽ , ട്രെഷറർ :അലീഷ്യ കോലടിയിൽ എന്നിവർ ആണ്. സി.സി.ഡി ഡയറക്ടർ സജീ പൂതൃക്കയിൽ അസിസ്റ്റൻറ് ഡയറക്ടർ മനീഷ കൈമൂലയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസ്സാരിച്ചു. സി.എം.എൽ ഡയറക്ടേഴ്സ് ജോജോ അനാലിൽ, സിസ്റ്റർ ജസീന, സൂര്യ കരികുളം എന്നിവർ പരിപാടികൾക്ക് വേണ്ട നേതൃത്വം നൽകി. സ്റ്റീഫൻ ചൊളളംമ്പേൽ (പി ആർ ഒ)

Facebook Comments

knanayapathram

Read Previous

ഇംപാക്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു

Read Next

ഏറ്റുമാനൂർ കാവ്യ വേദിയുടെ പി പി നാരായണൻ കവിതാ പുരസ്‌കാരത്തിന് ശ്രീ റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ അർഹനായി