ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആർ. ഒ.)
2020 ഡിസംബര്‍ 13 ഞായറാഴ്ച രാവിലെ 8.30 ന്, ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനായുടെ വികാരി വെരി റവ.ഫാ. ഏബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുതുതായി മുത്തോലത്തച്ചൻ നിര്‍മ്മിച്ച് നൽകുന്ന ഇംപാക്ട് സെന്‌ററിന്റെ (IMPACT CENTRE) ആശീര്‍വാദകര്‍മ്മവും ഉദ്ഘാടനവും നടത്തപ്പെടുന്നു. ഞായറാഴ്ച രാവിലെ 7 മണിക്ക്, ചേര്‍പ്പുങ്കല്‍ വി. പത്രോസ് പൗലോസ് ദൈവാലയത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ കാര്‍മ്മികത്വത്തിലുള്ള ക്യതജ്ഞതാ ബലിയോടെയാണ് ഈ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ശ്രീ തോമസ് ചാഴികാടൻ MP യുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. KSSS എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ.ഫാ. സുനില്‍ പെരുമാനൂര്‍ സ്വാഗതം ആശംസിച്ചുകൊണ്ട് തുടങ്ങുന്ന സമ്മേളനത്തിൽ അതിരൂപതാ വികാരി ജനറാള്‍ വെരി.റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കും. അഡ്വ. മോന്‍സ് ജോസഫ് MLA മുഖ്യപ്രഭാഷണം നടത്തും. കിടങ്ങൂര്‍ ഫൊറോന വികാരി റവ.ഫാ. ജോയി കട്ടിയാങ്കല്‍ യോഗത്തില്‍ ആശംസയര്‍പ്പിക്കും. ജോയിന്റ് ഡയറക്ടര്‍ റവ.ഫാ ജെയിംസ് വടക്കേകണ്ടംങ്കരിയില്‍ ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിക്കും. ഭിന്നശേഷിക്കാരുടെയും അവരുടെ പരിശീലകരുടെയും താമസിച്ചുള്ള പ്രവർത്തനങ്ങൾക്കും, സാമൂഹികമോ അജപാലനകാരമോ ആയ ക്യാമ്പുകൾക്കും മുത്തോലത്ത് ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർക്ക് താമസ സൗകര്യം ഒരുക്കുന്നത്തിനുമാണ് ഇംപാക്ട് സെന്റർ ഉദ്ദേശിച്ചിട്ടുള്ളത്. നാട്ടിൽ അവധിക്കെത്തുന്ന പ്രവാസികളുടെ താൽക്കാലിക താമസത്തിന് ഇതിലെ ആധനിക സൗകര്യത്തോടുകൂടിയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതാണ്.
തികച്ചും ജീവകാരുണ്യ ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ (കെ.എസ്.എസ്.എസ്) ഭാഗമാകുന്ന ഇംപാക്ട് സെന്‌ററിന്റെ ആശീര്‍വാദ കര്‍മ്മവും, ഉദ്ഘാടനവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നടത്തപ്പെടുന്നത്. KSSS ന്റെ മുന്‍ ഡയറക്ടർകൂടിയായ റവ.ഫാ. ഏബ്രഹാം മുത്തോലത്തിന്റെ സ്വപ്നങ്ങളാണ് ഇതിലൂടെ പൂവണിയുന്നത്.