മാത്യു പുളിക്കത്തൊട്ടിയിൽ
ഉറഹയിലെ ജോസഫ് മെത്രാനും വൈദികരേയും ശെമ്മാശൻമാരെയുമായി മൂന്ന് പായ്ക്കപ്പലുകളിൽ ഏഴുപത്തിരണ്ട് കുടുംബങ്ങളുടെ കുടിയേറ്റ യാത്രയ്ക്ക് നേത്യത്വം നൽകിയ ക്നാനായക്കാരുടെ പിതാമഹൻ ക്നായിത്തോമ യ്ക്ക് UKKCA ഒരുക്കുന്ന ഓർമ്മദിനാചരണത്തിൻ്റെ ഒരുക്കങ്ങൾ ചിട്ടയായി നടന്നു വരുന്നു.തനിമയിൽ പുലരണമെന്നും, വംശശുദ്ധി പാലിക്കണമെന്നും തൻ്റെ ജനത്തെ ഉത്ബോധിപ്പിച്ച എസ്രാ പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തെത്തി പ്രാർത്ഥനാപൂർവ്വം ആരംഭിച്ച കുടിയേറ്റം അനവരതം തുടരുന്നു ക്നാനായക്കാർ. പുതിയ ചക്രവാളങ്ങൾ തേടിയുള്ള ക്നാനായ കുടിയേറ്റ യാത്രകൾ ഇനിയും തുടരും അവരാമം, സൂര്യനും ചന്ദ്രനും ഉള്ള നാൾ വരെ.
കടിയേറിയ മണ്ണിലെ ഭ്രമിപ്പിയ്ക്കുന്ന ജീവിത സംസ്ക്കാരങ്ങൾ കണ്ണ് കാട്ടി ക്ഷണിച്ചിട്ടും, ആധുനികതയുടെ വിസമയ ലോകം കൈ നീട്ടി വിളിച്ചിട്ടും,സ്വവംശവിവാഹ നിഷ്ഠയിൽ ഉറച്ച് നിന്നവർ, ക്രൈസ്തവ വിശ്വാസത്തെ കരളോട് ചേർത്തവർ, ആചാരങ്ങൾ അണുവിട തെറ്റാതെ ആചരിച്ച് പാരമ്പര്യങ്ങൾ പാലിക്കുന്നവർ, പൂർവ്വപിതാ മഹനെ മറന്നു തുടങ്ങിയോ? ഇത് ഉത്തരം കിട്ടാത്ത ചോദ്യമാവാം, അല്ലെങ്കിൽ ഉത്തരങ്ങൾ ഒരുപാടുള്ള ചോദ്യമാവാം. 2021 മാർച്ച് 20 ന് UKKCA സംഘടിപ്പിയ്ക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനം ഉത്തരങ്ങൾ തേടിയുള്ള യാത്രയുടെ തുടക്കമല്ല, മറിച്ച് തെറ്റുകൾ തിരുത്തിക്കുള്ള പുതിയൊരു യാത്രയുടെ എളിയ തുടക്കമാണ് ക്നായിത്തൊമ്മൻ ദിനാചരണത്തിന് UKKCA യോടൊപ്പം അണിചേരാൻ ലോകമെങ്ങുമുള്ള ക്നാനായ മക്കൾക്ക് താഴെക്കൊടുത്തിട്ടുള്ള ടെലഗ്രാം ഗ്രൂപ്പിൽ അംഗമാവുന്ന തിലൂടെ സാധിയ്ക്കുന്നതാണ്. https://t.me/joinchat/OBYa_RSbB1DUqlbsKUjUbw