Breaking news

ക്നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ്‌ കാനഡ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മിസ്സിസ്സാഗ  -കാനഡയിലെ ക്നാനായ വനിതകളുടെ സംഘടനായ ക്നാനായ കാത്തലിക്  വിമൻസ് ഫോറം ഓഫ് കാനഡയ്ക്ക്  [ KCWFC ]  പുതു നേതൃത്വം. ലിജി  സന്തോഷ് മേക്കര [പ്രസിഡന്റ് ] , രേഖ  ജോജി വണ്ടൻമാക്കിൽ [ സെക്രട്ടറി] എന്നിവരുടെ നേതൃത്വത്തിലുള്ള  പുതിയ കമ്മറ്റിയാണ് ഇനി രണ്ടു വർഷത്തേക്ക് സംഘടനയെ നയിക്കുവാൻ നിയുക്തരായിരിക്കുന്നത്.  സുനി ജേക്കബ് കുളക്കാട്ട് [വൈസ് പ്രസിഡന്റ് ], ജെയിസ്‌ന  സിജു മുളയിങ്കൽ [ജോയിൻറ് സെക്രട്ടറി ] ,   ഷീന ബിജു കിഴക്കേപ്പുറത്ത് [ട്രെഷറർ ] എന്നിവരാണ് മറ്റു ഭാരവാഹികൾ . നവംബർ 15 ന് നടന്ന വാർഷികപൊതുയോഗത്തിൽ വച്ച് പുതിയ ഭാരവാഹികൾ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു . 
കഴിഞ്ഞ രണ്ടു വർഷങ്ങളായി കാനഡ വിമൻസ്‌ഫോറത്തിനെ നയിച്ചുവരികയായിരുന്ന  ബിന്ദു രാജു  ഇലക്കാട്ട് [പ്രസിഡന്റ് ], അനു ജെറിൻ നീറ്റുകാട്ട് [സെക്രട്ടറി ], ലിജി സന്തോഷ് മേക്കര [വൈസ് പ്രസിഡന്റ് ], പ്രീബ ജുബിൻ കാരത്താനത്ത് [ജോയിൻറ് സെക്രട്ടറി ],കവിത സിബിൾ നീരാറ്റുപാറ [ട്രെഷറർ ] എന്നിവർക്ക് എല്ലാ വിമൻസ്‌ഫോറം അംഗങ്ങളുടെ പേരിലും നന്ദിയർപ്പിക്കുന്നതായും  അവർ തുടങ്ങിവച്ച നല്ലകാര്യങ്ങൾ പൂർത്തീകരിക്കുവാനും തുടർന്നും കാനഡയിലെ ക്നാനായവനിതകളുടെ ഉന്നമനത്തിനായും സഭയോടും സംഘടനയോടും ഐക്യത്തിലും സഹകരണത്തിലും വർത്തിച്ചുകൊണ്ട്, ക്നാനായ സമുദായത്തിന്റെ അഭംഗുരമായ നിലനില്പിനായും  നിലകൊള്ളുമെന്നും അതിനായി ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും പുതിയ ഭാരവാഹികൾ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

ചാമക്കാല അയിത്തിചിറയിൽ ജോസ് ചാക്കോ (റിട്ട. ആർമി ഓഫീസര്‍, 57) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

മംഗലംഡാം കളപ്പുരക്കൽ റ്റിഷ ബെന്നി (41) നിര്യാതയായി LIVE FUNERAL TELICASTING AVAILABLE