Breaking news

അനൂപിന് ക്രിസ്മസ് സമ്മാനമായി ഓട്ടോറിക്ഷ

കണ്ണൂർ: വെളിയനാട് ഇടവകാംഗമായ ശ്രീ അനൂപ് തെക്കേക്കുറ്റിനു  ഈ ക്രിസ്മസ് കാലയളവ് തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ  സമയം കൂടിയാണ്. വരുമാന മാർഗ്ഗത്തിന് ആയി ഒരു ഓട്ടോറിക്ഷ വേണമെന്നുള്ള ആ സ്വപ്നം അനൂപിന് പൂവണിയുകയാണ്. അമേരിക്കയിലെ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയം മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുമായി സഹകരിച്ചാണ് അനൂപിന് പുതിയ ഓട്ടോറിക്ഷ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം നൽകിയത്. ഈ ഇടവകയിലെ പേര് വെളിപ്പെടുത്താൻ താല്പര്യപെടാത്ത ഒരു കുടുംബമാണ് ഓട്ടോറിക്ഷ വാങ്ങുന്നതിന് 2 ലക്ഷം രൂപ സംഭാവന നൽകിയത്. ഡിട്രോയിറ്റ് പള്ളിവികാരി ജെമി പുതുശ്ശേരി അച്ഛന്റെ നേതൃത്വത്തിൽ മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ സഹകരണത്തിലുമാണ്  ഈ പദ്ധതി നടപ്പിലാക്കിയത്. പുതിയ ഓട്ടോറിക്ഷയുടെ വെഞ്ചിരിപ്പും,  താക്കോൽദാന ചടങ്ങും വെളിയനാട് പള്ളി വികാരി ബഹുമാനപ്പെട്ട ബിനു ഉറുമ്പിൽ കരോട്ട് അച്ചൻ നിർവഹിച്ചു.

Facebook Comments

Read Previous

കുട്ടികൾക്കായി പുൽക്കൂട് മത്സരം

Read Next

ദുരന്ത നിവാരണ വോളണ്ടിയേഴ്‌സ് ഫോറം രൂപീകരിച്ചു