Breaking news

ക്നാനായ പത്രത്തിന്റെ പ്രവർത്തനം ഇനി മലബാറിലും; ജെയിൻ മരങ്ങാട്ടിലും , ക്ലിബിൻ വെള്ളായിക്കലും ക്നാനായ പത്രം ടീമിനൊപ്പം.

ലോകമെമ്പാടുമുള്ള ക്നാനയപത്രത്തിന്റെ പ്രേക്ഷകരുടെയും വായനക്കാരുടെയും മുൻപിലേക്ക് ക്നാനായ പത്രത്തിന്റെ പ്രവർത്തനം മലബാറിലേക്ക് കൂടി വ്യാപിപ്പിക്കുന്ന വിവരം ഏറ്റവും സന്തോഷത്തോടു കൂടി അറിയിക്കുകയാണ്.  2016 ജനുവരി 24ന് റവ. ഫാ ബിജു മാളിയേക്കൽ ഭദ്ര ദീപം തെളിച്ചു തുടക്കം കുറിച്ച ക്നാനായ പത്രം, സമുദായംഗങ്ങളുടെ  പിന്തുണയോടു കൂടി സധൈര്യം മുന്നേറികൊണ്ടിരിക്കുകയാണ് . കച്ചവട താല്പര്യങ്ങൾക്കതീതമായി,  മാനുഷിക മൂല്ല്യങ്ങൾക്ക്  മുൻ‌തൂക്കം നല്കി മാത്രമാണ് ക്നാനായ പത്രം പ്രവർത്തിക്കുന്നത്. 

ക്നാനായ പത്രം ആരംഭിച്ച്,  ഒരു വർഷത്തിനുള്ളിൽ തന്നെ HD മികവോടുകൂടി തത്സമയ സംപ്രേഷണം ക്നാനായ സമുദായത്തിന്റെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയിൽ നിന്നും ആരംഭം കുറിച്ചു. അങ്ങനെ ക്നാനായ സമുദായത്തിലെ മറ്റ് മാധ്യമങ്ങൾക്കു HD മികവിലേക്കു മാറുവാൻ ക്നാനായ പത്രം പ്രചോദനം ആയി എന്നത് അഭിമാനാർഹമാണ്. അതോടൊപ്പം സാധാരണക്കാർക്കും തത്സമയ സംപ്രേഷണങ്ങളെ ആശ്രയിക്കാവുന്ന  തലത്തിലേക്ക്,  തത്സമയ സംപ്രേഷണത്തിന്റെ റേറ്റ് പിടിച്ചു നിറുത്തുവാനും ക്നാനായ പത്രത്തിന്റെ വരവുകൊണ്ടു സാധിച്ചിട്ടുണ്ട്.

ക്നാനായ പത്രം തത്സമയ സംപ്രേഷണം ആരംഭിച്ച നാളു മുതൽ, നമ്മുടെ മലബാർ മേഖലകളിൽ നിന്നും തത്സമയ സംപ്രേഷണം ചെയ്യുന്നതിനായി നിരവധി ഫോൺ കോളുകൾ ഞങ്ങൾക്ക് ലഭിക്കാറുണ്ട് . എന്നാൽ കോട്ടയത്തുനിന്നും മലബാറിൽ പോയി തത്സമയ സംപ്രേഷണം ചെയ്യുക എന്നത്  ചിലവേറിയ ഒന്നായിരുന്നു. ഏതാനും ലൈവുകൾ ചെയ്തിട്ടുണ്ടെങ്കിലും എപ്പോഴും  എല്ലാവർക്കും അത് പ്രായോഗികമായ ഒന്നായിരുന്നില്ല. ആയതിനാൽ,  ഇപ്പോൾ ഇതിന് ഒരു പരിഹാരം ആയിരിക്കുകയാണ് . ക്നാനായ പത്രത്തിന്റെ സേവനങ്ങൾ മലബാർ മേഖലയിൽ ലഭ്യമാക്കുന്നതിനായി ക്നാനായ പത്രത്തിന്റെ ഒരു ടീം മലബാർ മേഖലയിൽ പ്രവർത്തന സജ്ജമാക്കുന്ന കാര്യം അഭിമാനത്തോടെ നിങ്ങളെ അറിയിക്കട്ടെ.

ഇന്ന് പെരിക്കല്ലൂർ ക്രൈസ്റ്റ് നഗർ സെന്റ് ജൂഡ് ദേവാലയത്തിലെ വി യൂദാതദ്ദേവൂസിന്റെ തിരുന്നാൾ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ട് ക്നാനായ പത്രത്തിന്റെ മലബാർ മേഖലയിലെ പ്രവർത്തനത്തനങ്ങൾക്ക് ഔദ്യേഗിക തുടക്കം കുറിക്കുകയാണ്. കെ സി വൈ എൽ സംഘടനയിലൂടെ വളർന്ന് വന്ന ശ്രീ ജയിൻ മരങ്ങാട്ടിലും , ശ്രീ ക്ലിബിൻ വെള്ളായിക്കലും ആണ് മലബാറിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

ക്നാനായ സമുദായത്തിന്റെ ഒപ്പം നിന്നുകൊണ്ട് സമുദായ വാർത്തകളും വിശേഷങ്ങളും ലോകമെങ്ങും എത്തിക്കുന്ന ക്നാനായ പത്രത്തിന്, പ്രീയപ്പെട്ട സമുദായ അംഗങ്ങൾ നൽകുന്ന പ്രോൽസാഹനങ്ങൾക്കും പിന്തുണയ്ക്കും  ക്‌നാനായ പത്രം ടീം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. തുടർന്നും ഏവരുടേയും സഹകരണവും പ്രോത്സാഹനവും പ്രാർത്ഥനയും അഭ്യർത്ഥിക്കുന്നു.മലബാർ മേഖലയിൽ ഞങ്ങളെ ബന്ധപ്പെടുന്നതിന് വിളിക്കേണ്ട നമ്പർ  +91 7025 597 697, +91 9645 932146, +91 9539 301016.

Facebook Comments

knanayapathram

Read Previous

ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യസേവനങ്ങള്‍ ലഭ്യമാക്കി സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കണം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

സകല വിശുദ്ധരുടെയും തിരുനാൾ വ്യത്യസ്ഥമാക്കി ക്നാനായ റീജിയൺ