കോട്ടയം: UDF ൽ തുടർന്നും പ്രവർത്തിക്കുവാൻ നിലപാട് സ്വീകരിച്ച ഷൈജി ഓട്ടപ്പള്ളിയെ കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് പാർട്ടി വർക്കിങ്ങ് ചെയർമാൻ ശ്രീ. P J ജോസഫ് MLA നോമിനേറ്റ് ചെയ്തു.ഏറ്റുമാനൂർ നിയോജക മണ്ലം കമ്മിറ്റിയുടെ യോഗത്തിൽ ഇതിനെ സംബന്ധിച്ച തീരുമാനം അഡ്വ.മോൻസ് ജോസഫ് MLA ഔദ്യോഗികമായി അറിയിച്ചു. ഇതിനെ തുടർന്ന് ശ്രീ. ഷൈജി ഓട്ടപ്പള്ളിയെ കേരളാ കോൺഗ്രസ്സ് (ജോസഫ്) നീണ്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
കഴിഞ്ഞ 38 വർഷമായി UDF ൻ്റെ ഭാഗമായി പ്രവർത്തിച്ച മാണി വിഭാഗത്തിൻ്റെ LDF ൽ ചേരുവാനുള്ള തീരുമാനത്തിൽ തന്റെ വ്യക്തമായ പ്രതിഷേധം ശ്രീ ഷൈജി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു.
മികച്ച സംഘാടകനും വാഗ്മിയുമായ ശ്രീ ഷൈജി,കോട്ടയം അതിരൂപത അൽമായ സംഘടനയായ കെ.സി.സി.യുടെ കേന്ദ്ര വർക്കിങ്ങ് കമ്മിറ്റി അംഗമാണ്. യൂത്ത്ഫ്രണ്ട് നീണ്ടൂർ മണ്ഡലം പ്രസിഡൻ്റായും, കൈപ്പുഴ പൗരസമിതി പ്രസിഡൻ്റായും, മോൺ. ജോസഫ് കണ്ടാരപ്പള്ളി അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റ് പുനരാരംഭിക്കുന്നതിൽ നേതൃത്വം നൽകുകയും ചെയ്ത ശ്രീ. ഷൈജി, കോട്ടയം CMS കോളേജിൽ KSC യിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിൽ സജ്ജീവമാവുകയും കോളജ് യൂണിയനിൽ ആർട്സ് ക്ലബ് സെക്രട്ടറിയായി കലാലയ സംഘടനാ സംവിധാനത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
കോട്ടയം അതിരൂപത യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിൽ അതിരൂപത പ്രസിഡന്റ്,ജനറൽ സെക്രട്ടറി ,ട്രഷറർ, കൈപ്പുഴ ഫൊറോന , പാലത്തുരുത്ത് യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കൂടാതെ കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗമായും ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് കോൺഗ്രസ്സ് അതിരൂപത ട്രഷറർ , ജനറൽ സെക്രട്ടറി, ഓർഗനൈസിംഗ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച് മികവ് തെളിയിച്ചിരുന്നു