Breaking news

ഫാ.സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്ത നടപടിയിൽ കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതി പ്രതിക്ഷേധിച്ചു

മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവില്‍ ഉണ്ടായ ദലിത്-മറാഠ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളിയും, സാമൂഹികപ്രവര്‍ത്തകനും, ജെസ്യൂട്ട് സഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെയും(ഫാ.സ്റ്റൻസിലാവോസ് ലൂർദ് സ്വാമി) സഹപ്രവർത്തകരെയും എന്‍.ഐ.എ അറസ്റ്റ് ചെയ്ത നടപടിയിൽ  ക്നാനയ കാത്തലിക് യൂത്ത് ലീഗ് അതിരൂപത സമിതി പ്രതിഷേധിച്ചു. 
 കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ  യോഗത്തിന് അധ്യക്ഷത വഹിച്ച് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. മടമ്പം ഫൊറോനയിലെ യുവജനങ്ങളുമായി  കൂടിയ  SPALANCATE മീറ്റിങ്ങിലാണ് പ്രതിഷേധം അറിയിക്കുകയും പ്രമേയം ഐക്യകണ്ഠേന പാസ്‌ ആക്കുകയും ചെയ്തത്. 
ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശപ്രവർത്തകനുമാണ് എൺപത്തിമൂന്നു വയസ്സുകാരൻ രോഗിയുമായ ഫാദർ സ്റ്റാൻ സ്വാമി മുപ്പത് വർഷത്തിലധികമായി ജാർഖണ്ഡിൽ പ്രവർത്തിക്കുന്ന അദ്ദേഹം, ആദിവാസിജനസമൂഹങ്ങളുടെ ഭൂമി, വനസംരക്ഷണസമരങ്ങളിലും തുല്യവേതനം തേടിയുള്ള പോരാട്ടങ്ങളിലും സജീവമാണ്.  ഫാ.സ്റ്റാൻ സ്വാമിയെയും അദ്ദേഹത്തോടൊപ്പം അറസ്റ്റ് ചെയ്ത മറ്റ്‌ സാമൂഹിക പ്രവർത്തകരെയും എത്രയും വേഗം മോചിപ്പിക്കുവാനുള്ള നടപടി കേന്ദ്ര- സംസ്ഥാന  ഭരണകൂടങ്ങൾ  സ്വീകരിക്കണമെന്ന് കെ.സി.വൈ.എൽ അതിരൂപത സമിതി ആവശ്യപ്പെട്ടു.
യോഗത്തിൽ അതിരൂപത സമിതി അംഗങ്ങളായ ഫാ.ചാക്കോ വണ്ടൻകുഴിയിൽ ,ബോഹിത് ജോൺസൺ നാക്കോലിക്കരയിൽ, അനിറ്റ് ചാക്കോ, ജോസൂട്ടി ജോസഫ്, ആൽബർട്ട് തോമസ്, അച്ചു അന്ന ടോം, അമൽ അബ്രാഹം, ഷെല്ലി ആലപ്പാട്ട്, സി. ലേഖ എസ്.ജെ.സി  എന്നിവർ പ്രസംഗിച്ചു. മലബാർ റീജിയൻ ഭാരവാഹികൾ, മടമ്പം ഫൊറോന ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

ലോസ് ആഞ്ചലസ്‌ മിഷൻ ലീഗിന് നവ നേതൃത്വം

Read Next

ഡബ്ല്യുഎഫ്ജിക്ക് മലയാളി വൈസ് ചെയർമാൻ. ദക്ഷിണേന്ത്യയിൽ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളായി കോട്ടയം സ്വദേശി ജോമോൻ മാത്യു