Breaking news

വിശ്രമ ജീവിതം നയികുന്ന മുൻ ഇടവക വികരിമരൊടൊപ്പം പെരിക്കല്ലൂർ സെൻറ്. തോമസ് ഫൊറോനാ പള്ളി ഇടവ അംഗങ്ങളുടെ കൂടാരയോഗം.

കോട്ടയം ക്നാനായ അതിരൂപതയിൽ വീണ്ടും പുതുചരിത്രം കുറിച്ചിരിക്കുകയാണ് പെരിക്കല്ലൂർ St. തോമസ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയം.കൊറോണ മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന വിശ്വാസ സമൂഹത്തിന് പുതുജീവൻ നൽകിയിരിക്കുകയാണ്. വികാരി മാത്യു മേലേടത്ത് അച്ഛൻറെ  നേതൃത്വത്തിലുള്ള പെരിക്കല്ലൂർ ഇടവക സമൂഹം. പ്രായമായവർക്കും കുട്ടികൾക്കും ദേവാലയത്തിൽ വിശുദ്ധ ബലിക്ക് പങ്കെടുക്കുവാൻ പോലും പറ്റാത്ത സാഹചര്യത്തിൽ. കോട്ടയം അതിരൂപതയിൽ വിശ്രമ ജീവിതത്തിൽ ഇരിക്കുന്ന മുൻ വികാരിമാരെ പങ്കെടുപ്പിച്ചുകൊണ്ട്  zoom കൂടാരയോഗം നടത്തിയിരിക്കുകയാണ് പെരിക്കല്ലൂർ ഇടവക സമൂഹം. Fr.ജേക്കബ് കളപുരയിൽ, Fr.ഫിലിപ്പ് തൊടുകയിൽ,Fr.സിറിയക് അപ്പോഴിപറമ്പിൽ. എന്നീ വൈദികർ കൂടാരയോഗത്തിന് നേതൃത്വം നൽകി . അമ്പതുവർഷം പിന്നിലുള്ള ജീവിതം  ഒരിക്കൽ കൂടി സന്തോഷത്തോടെ പങ്കുവെക്കുകയായിരുന്നു മുൻ വികാരി മാർകൊപ്പം ഇടവക സമൂഹം .കുടിയേറ്റത്തിന്റ  നാളുകളിലെ പ്രതിസന്ധികളെയും അതിനെ അതിജീവിച്ച ആ ഒരു കാലഘട്ടത്തെയും ഓർമ്മപ്പെടുത്തിയപ്പോൾ പുതുതലമുറയ്ക്ക് അത് ഒരു പുതിയ അനുഭൂതിയായിരുന്നു .ആ സുന്ദര നിമിഷങ്ങൾ പങ്കിടുമ്പോൾ പ്രായമായ മാതാപിതാക്കൾക്ക് പുതുജീവന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു . എത്ര വലിയ പ്രതിസന്ധികളുടെയും ലോകം കടന്നു പോയാലും അതിനെയെല്ലാം  യേശുവിലുള്ള  വിശ്വാസത്തിലൂടെ അതിജീവിക്കും.എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പെരിക്കല്ലൂർ സെൻറ് തോമസ് ഫൊറോന പള്ളി.

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.ൽ തെള്ളിത്തോട് യൂണിറ്റിൻ്റെ സഹകരണത്തോടെ വ്യവസായ വകുപ്പുമായി ചേർന്ന് വെബിനാർ നടത്തപ്പെടുന്നു

Read Next

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ ലേഖനമത്സരം