Breaking news

ജോസ് കൈപ്പാറേട്ട് അണിയിച്ചൊരുക്കിയ വെബ് ഡ്രാമ “സ്നേഹത്തോണി” സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണ് .ഈ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയുടെ തിരുനാളിനോടനുബന്ധിച്ചുള്ള കലാസന്ധ്യയിൽ അവതരിപ്പിച്ച സ്നേഹത്തോണി എന്ന ലഘു നാടകം ഇതിന്റെ അണിയറ പ്രവർത്തകർ ഒരു പരീക്ഷണാർദ്ധം വെബ് ഡ്രാമയായി യു ട്യൂബിൽ റിലീസ് ചെയ്തു വിജയിച്ചിരിക്കുകയാണ് .ഒരു Web Drama ആക്കി റെക്കോർഡ് ചെയ്ത് / Shoot ചെയ്ത് ട്രൂപ്പിന്റെയോ , പ്രോഡ്യൂസറുടേയോ ഒരു You Tube ചാനലിൽ കൂടി റിലീസ് ചെയ്താൽ ആ കലാരൂപം വർഷങ്ങളോളം നിലനിൽക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് “സ്നേഹത്തോണി”യുടെ അണിയറ പ്രവർത്തകർ ക്നാനായ പത്രത്തോട് പറഞ്ഞു .നാടക കലാകാരൻമാരുടെ പഴയ കാല നാടകങ്ങൾക്ക് ഒരു പുതു പുത്തൻ ഒരു സാധ്യതയാണ് ഇവർ തുടങ്ങി വച്ചിരിക്കുന്നത് .ജോസ് കൈപ്പാറേട്ട് സംവിധാനം ചെയ്തിരിക്കുന്ന ഈ web drama-യുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് വി.സി.വിൻസെന്റ്‌ വലിയവീട്ടിൽ ആണ്.ജോയി കുഴിപ്ലാക്കിൽ ,ജോസ് കൈപ്പാറേട്ട് ,ബീന ഷെറി വെട്ടുകല്ലേൽ ,സ്റ്റീഫൻ ചെട്ടിക്കൻ ,ഫ്രാൻസിസ് കോയിത്തറ എന്നീ കലാകാരന്മാരാണ് ഈ നാടകത്തിൽ അഭിനിയിച്ചിരിക്കുന്നത് .ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് ജോബി ചെറുപച്ചിക്കരയും പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ഇമ്മാനുവേൽ ജോൺസണും അസ്സോസിയേറ്റ് ഡയറക്ടർ ആൽബിൻ സാബുവും പ്രൊഡക്ഷൻ കൺട്രോൾ നിർവഹിച്ചിരിക്കുന്നത് സ്റ്റീഫൻ ചെട്ടിക്കാനുമാണ്. നാടകത്തിലെ കലാകാരന്മാർക്കും അണിയറ ശില്പികൾക്കും ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനധനങ്ങൾ നേരുകുയാണ്

വെബ് ഡ്രാമ “സ്നേഹത്തോണി” മുഴുവനായും താഴെ കാണാവുന്നതാണ്

Facebook Comments

knanayapathram

Read Previous

ഭിന്നശേഷിയുള്ളവര്‍ക്ക് കരുതലായി അന്നമിത്ര പദ്ധതിയുമായി കെ. എസ്. എസ്. എസ് .

Read Next

സെന്റ് ജോസഫസ് സമൂഹാംഗം സിസ്റ്റര്‍ റ്റെസി (എസ്.ജെ.സി) നിര്യാതയായി