പെരിക്കല്ലൂർ : പെരിക്കല്ലൂർ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ഫൊറോനാദേവാലയത്തിൽ 16/08/2020 ന് വൈകുന്നേരം ഇടവകയിലെ ഡോൺബോസ്കോ കൂടാരയോഗമാണ് ബഹുമാനപെട്ട വികാരി ഫാ. മാത്യു മേലേടത്തിന്റെ നേതൃത്വത്തിൽ കൂടാരയോഗം നടത്തപ്പെട്ടത്.
വൈകുന്നേരം 7 മണിക്കാണ് കൂടാരയോഗം ആരംഭിച്ചത് അംഗങ്ങൾക്കു ഇതൊരു പുതിയ അനുഭവമായിരുന്നു. കൂടാരയോഗ പ്രസിഡന്റ് പ്രിൻസ് മാത്യു അള്ളുങ്കൽ അധ്യക്ഷനാകുകയും, സെക്രട്ടറി ഷീബ സിബി പുതിയപറംബിൽ റിപ്പോർട്ട് വായിക്കുകയും, പാരിഷ് കൗൺസിൽ അംഗം ശ്രീ തങ്കച്ചൻ പുത്തൻപുരയിൽ നന്ദി പറയുകയും ചെയ്തു.
കോറോണയുടെ നിയമങ്ങൾ എല്ലാം മാനിച്ചുകൊണ്ട് പ്രതികൂല സാഹചര്യത്തിൽ വീർപ്പുമുട്ടിയിരിക്കുന്ന ദേവാലയത്തിൽ പോകാൻ പറ്റാതിരിക്കുന്ന പ്രായമായവർക്കും കുട്ടികൾക്കും മറ്റു വിശ്വാസികൾക്കും ഒത്തിരി അനുഗ്രഹപ്രദവും ആന്മവിശ്വാസവും നല്കുന്ന ഓൺലൈൻ കൂടാരയോഗത്തിനാണ് ഇന്ന് പെരിക്കലൂർ ഇടവക സമൂഹം തുടക്കം കുറിച്ചത്. ഏതു പ്രതിസന്ധികളും തരണം ചെയുവാൻ വിശ്വാസികൾ തയാറായി കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണിത്…