മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA UKKCA ആരംഭിച്ച ഗ്ലോബൽ ക്നാനായ മാട്രിമോണിയലിന് ആഗോള ക്നാനായ സമുദായാംഗങ്ങളിൽ നിന്നും ലഭിയ്ക്കുന്നത് ഹ്യദ്യമായ വരവേൽപ്പാണ്. ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ തുടങ്ങി ആദ്യ രണ്ട് ആഴ്ച്ചകൾ മാത്രം പിന്നിടുമ്പോൾ ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്ത വിവാഹാർത്ഥികൾ 36 പേരാണ്. ഇവരിൽ ആസ്ട്രേലിയ, അമേരിക്ക, ഗൾഫ് നാടുകൾ, ഇന്ത്യ, യു.കെ, തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്നാനായ യുവതീയുവാക്കൻമാരാണുള്ളത്. ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ അപ്രൂവലിനായി കാത്തിരിയ്ക്കുന്ന പതിനെട്ട് അപേക്ഷകരെ കൂടാതെയുള്ളവരാണ് ഈ 36 പേർ. ലോകത്തിൻ്റെ ഏത് കോണിൽ നിന്നുള്ളവർ ആയാലും അവരുടെ മാതാപിതാക്കൾ ക്നാനായക്കാരാണെന്നും, ക്നാനായ ഇടവകാംഗങ്ങളാണെന്നും അന്വേഷിച്ചുറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ് ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഈ അന്വേഷണങ്ങൾ രജിസ്ട്രേഷന് കാലതാമസം വരുത്താതിരിയ്ക്കാൻ സെൻട്രൽ കമ്മറ്റിയംഗങ്ങൾ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്ത യുവതീയുവാക്കൻമാരുടെ മാതാപിതാക്കളിൽ നിന്നും സെൻട്രൽ കമ്മറ്റിക്ക് ലഭിയ്ക്കുന്ന പ്രതികരണങ്ങൾ ഏറെ പ്രതീക്ഷാജനകവും പ്രോൽസാഹനജനകവുമാണ്. പ്രായപൂർത്തിയായ മക്കളുടെ വിവാഹാലോചനകൾ എവിടെത്തുടങ്ങും എങ്ങനെ തുടങ്ങും എന്ന് ആലോചിച്ച് ക്നാനായ മാതാപിതാക്കളുടെ പ്രാർത്ഥനകൾ ദൈവം ശ്രവിച്ചതിൻ്റെ ഫലമാണ് ഗ്ലോബൽ ക്നാനായ മാട്രിമോണി എന്ന് അഭിപ്രായപ്പെട്ട മാതാപിതാക്കളുമുണ്ട്. ഗ്ലോബൽ ക്നാനായ മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്തതിനു ശേഷം ഏറെ പ്രതികരണങ്ങളും അന്വേഷണങ്ങളുമാണ് ലഭിയ്ക്കുന്നതെന്നും രജിസ്റ്റർ ചെയ്ത വിവാഹാർത്ഥികളുടെ മാതാപിതാക്കളിൽ ചിലർ അഭിപ്രായപ്പെട്ടു.പ്രവാസികളുടെ ആദ്യ തലമുറയിൽ പെടുന്നവരാണ് ബ്രിട്ടനിലെ കുടിയേറ്റക്കാരിലെ മഹാഭൂരിപക്ഷവും. അവരെല്ലാവരും തന്നെ വിവാഹത്തിന് ശേഷമാണ് ആതുരസേവന രംഗത്തെ സാധ്യതെകൾ പ്രയോജനപ്പെടുത്തിയത്. UKKCA അതിൻ്റെ വളർച്ചയുടെ പതിനെട്ട് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ അന്ന് സംഘടനയോടൊപ്പം കൈക്കുഞ്ഞുങ്ങളായിരുന്നവർ ഇന്ന് യൗവനത്തിലാണ്. ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ UK യിലെ മാത്രമല്ല ലോകമെങ്ങുമുള്ള ക്നാനായ സമൂഹത്തിന് ഒരു തിലകക്കൂറി തന്നെയാവും