Breaking news

സേക്രഡ് ഹാർട്ട് സ്‌കൂളിൽ വെബിനാർ

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം അധ്യാപകർക്ക് വേണ്ടി ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ‘ഓൺലൈൻ മൂല്യനിർണയ രീതികൾ’ എന്ന വിഷയത്തിൽ SCERT കോർ ഗ്രൂപ്പ് അംഗവും തച്ചമ്പാറ DB സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനുമായ ജിജീഷ് ഏലിയാസ് വെബിനാർ നയിച്ചു. കോവിഡ്‌ കാലഘട്ടത്തിൽ പാഠ്യപദ്ധതിയിലെ ഏറെ പ്രാധാന്യമേറിയ മൂല്യനിർണയം സംബന്ധിച്ച് വിവിധ വശങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി. പ്രധാനാധ്യാപിക സിസ്റ്റർ റിൻസി SVM, ബിനോയ് കെ എസ്, റെജി തോമസ് എന്നിവർ സംസാരിച്ചു. ലിബിൻ കെ. കുര്യൻ സാങ്കേതിക സഹായം നിർവ്വഹിച്ചു. സ്‌കൂളിലെ മുഴുവൻ അധ്യാപകരും വെബിനാറിൽ പങ്കെടുത്തു.

Facebook Comments

Read Previous

മോനിപ്പള്ളി : നിരവത്ത് സ്റ്റീഫൻ മാത്യു (63) നിര്യാതനായി. 

Read Next

അറിവിന്റെ ആവേശപ്പോരാട്ടമായി ജില്ലാതല കലാം ക്വിസ്