

കോട്ടയം: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരെ അവരുടെ മരണാനന്തര ശുശ്രൂഷകളിൽ സഹായിക്കുവാനായി കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും, ക്നാനായ കാത്തലിക് കോൺഗ്രസ്സിന്റെയും സഹകരണത്തോടെ ആരംഭിച്ച ടാസ്ക് ഫോഴ്സ് പ്രവർത്തന സജ്ഞമായി. ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന പ്രാഥമിക പരീശീലന പരിപാടിയിൽ വൈദീകരുൾപ്പെട്ട 15 ഓളം സന്നദ്ധ യുവജനങ്ങൾ പങ്കെടുത്തു. പരിശീലന പരിപാടികൾക്ക് കോട്ടയം ജില്ല മെഡിക്കൽ കോളേജിലെ ഡോക്ടർന്മാർ നേതൃത്വം നൽകി. ആദ്യ ഘട്ട പരിശീലനം ലഭിച്ച ഫോഴ്സ് അംഗങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ സന്നദ്ധ സേവകർക്ക് പരിശീലനം നൽകും.
Facebook Comments