Breaking news

കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഔറേലിയ S.V.M (78) നിര്യാതയായി

പാലത്തുരുത്ത് : കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ഔറേലിയ S.V.M (78) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (27-7-2020) ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലത്തുരുത്ത് വിസിറ്റേഷന്‍ മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം സെന്റ് തെരേസാസ് ക്‌നാനായപള്ളി സെമിത്തേരിയില്‍. പരേത ചേര്‍പ്പുങ്കല്‍ പതിപ്ലാക്കല്‍ പരേതരായ ഉലഹന്നന്‍ അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : പി.ജെ ജോണ്‍, Sr.അല്‍ഫോന്‍സാ S.V.M , മേരി അലക്‌സാണ്ടര്‍, ലീലാമ്മ ജോണ്‍, ക്ലാരമ്മ സ്റ്റീഫന്‍, വല്‍സ ജോസ്, സെലിന്‍ തോമസ്, പരേതനായ മാത്യുക്കുട്ടി ജോണ്‍. പരേത പുന്നത്തുറ, ഉഴവൂര്‍, പയ്യാവൂര്‍, നട്ടാശ്ശേരി, കല്ലറ, കരിങ്കുന്നം എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ പ്രധാന അദ്ധ്യാപികയായും ശ്രീകണ്ടാപുരം, പിറവം, തിരുവനന്തപുരം, പയസ്മൗണ്ട്, സെന്റ് ആന്‍സ് സ്റ്റഡിഹൗസ്, സെന്റ് ആന്‍സ് കോട്ടയം എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാലത്തുരുത്ത് വിസിറ്റേഷന്‍ മഠംത്തില്‍ കോണ്ടുവരും

Facebook Comments

knanayapathram

Read Previous

കെ.സി.സി. കോട്ടയം അതിരൂപതാ കൾച്ചറൽ സൊസൈറ്റി കൺവീനറായി സ്റ്റീഫൻ ചെട്ടിക്കത്തോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.

Read Next

കല്ലറ ചെറുകാട്ടുപറമ്പിൽ (ചെരുവിൽ) ത്രേസ്യാമ്മ അലക്സ് (62, റിട്ട. ടീച്ചർ സെൻ്റ തോമസ്സ് എച്ച്.എസ്‌, കല്ലറ) നിര്യാതയായി. LIVE TELECASTING AVAILABLE