കണ്ണൂര്‍:-കോട്ടയം അതിരൂപതയുടെ സാമൂഹികസേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കോവിഡ്-19 പശ്ചാത്തില്‍ നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കും, ഗോത്രവര്‍ഗ്ഗ കോളനികളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന ടിവിചാലഞ്ച് പദ്ധതിയുടെ ഭാഗമായി ടെലിവിഷന്‍ വിതരണോദ്‌ഘാടനം കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വി.സുമേഷ് നിര്‍വ്വഹിച്ചു. സൗത്ത് ഇന്‍ന്ത്യന്‍ ബാങ്ക് റീജിയണല്‍ അസി..മാനേജര്‍ ജിജോ ആന്റണി, കണ്ണൂര്‍ ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്‌ടര്‍ റവ.ഫാ.ജോസ് നെടുങ്ങാട്ട്, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി.ഫാ.ബിബിന്‍ തോമസ് കണ്ടോത്ത്, സൗത്ത് ഇന്ത്യന്‍ബാങ്ക് തെക്കിശാഖാ മാനേജര്‍. അനൂപ്.വി, മാസ്സ് അസി.സെക്രട്ടറി ഫാ.സിബിന്‍ കൂട്ടകല്ലുങ്കല്‍, മാസ്സ് സ്റ്റാഫംഗങ്ങളായ അബ്രാഹം ഉള്ളാടപ്പുള്ളില്‍, .മനു തോമസ് എന്നിവര്‍ പങ്കെടുത്തു.