കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെ സെന്‍റ് തോമസ് എല്‍.പി.എസ് പുന്നത്തുറ, സെന്‍റ് തോമസ് ജി.എച്ച്.എസ് പുന്നത്തുറ, സെന്‍റ് ജോസഫ് എല്‍.പി.എസ് കൊങ്ങാണ്ടൂര്‍ എന്നി സ്ഥാപനങ്ങളില്‍ പഠിക്കുന്ന 7 കുട്ടികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി ടെലിവിഷനുകൾ നല്‍കി. യൂണിറ്റ് ചാപ്ളിയനും സ്കൂള്‍ മാനേജറുമായ ഫാ. സജി പുത്തന്‍പുരയ്ക്കല്‍, യൂണിറ്റ് പ്രസിഡന്‍്റ് ഷിബിന്‍ ഷാജി കട്ടിയാങ്കല്‍, സെക്രട്ടറി സ്റ്റിഫിന്‍ തോമസ് കണ്ണാംമ്പടം , വൈസ് പ്രസിഡന്‍്റ് ക്രിസ്റ്റീന ജോണ്‍ കുന്നപ്പള്ളില്‍, എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ കൈമാറി.യൂണിറ്റ് ഡയറക്ടര്‍ ബിബീഷ് ജോസ് ഓലിയ്ക്കമുറിയില്‍,സിസ്റ്റര്‍ അഡ്വൈസര്‍ റോസ്മി svm എന്നിവര്‍ സാന്നിഹിതരായിരുന്നു.
Facebook Comments