ഓണ്‍ലൈന്‍ പഠനത്തിനായി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ വിതരണം ചെയ്തു. സ്‌കൂളിലെ അഞ്ച് കുട്ടികള്‍ക്കാണ് കെ.എസ്.എസ്.എസ് ടെലിവിഷനുകള്‍ ലഭ്യമാക്കിയത്. ടെലിവിഷനുകളുടെ വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, സ്‌കൂള്‍  പ്രസിന്‍സിപ്പല്‍ സിസ്റ്റര്‍ അയോണാ എസ്.വി.എം, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സോഫിയ എസ്.ജെ.സി, പിറ്റിഎ പ്രസിഡന്റ് ജോര്‍ജ്ജ്  തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

Poole &Bournemouth Knanaya Association അവതരിപ്പിക്കുന്ന Facebook live musical performance ജൂലൈ 18ന് ക്നാനായ പത്രത്തിൽ

Read Next

കല്ലറ: തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു