Breaking news

ടെലിവിഷന്‍ ചലഞ്ച് പദ്ധതി – കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ടെലിവിഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ വിതരണം ചെയ്തു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത പിന്നോക്കാവസ്ഥയിലുള്ള വീടുകളിലെ അഞ്ച് കുട്ടികള്‍ക്കാണ് ടെലിവിഷനുകള്‍ ലഭ്യമാക്കിയത്. ടെലിവിഷനുകളുടെ വിതരണം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജരും കടുത്തുരുത്തി ഫൊറോനാ വികാരിയുമായ റവ. ഫാ. അബ്രാഹം പറമ്പേട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വിന്‍സെന്റ് അലക്സ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Facebook Comments

knanayapathram

Read Previous

ക്നാനായ മാട്രിമോണിയലിന് തുടക്കമായി, അഭിമാനനേട്ടവുമായി UKKCA

Read Next

Poole &Bournemouth Knanaya Association അവതരിപ്പിക്കുന്ന Facebook live musical performance ജൂലൈ 18ന് ക്നാനായ പത്രത്തിൽ