Breaking news

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര സമാപന ആഘോഷം 8 മുതൽ 18 വരെ

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനം ജൂലൈ 8 മുതൽ 18 വരെ നടത്തപ്പെടുന്നു. 2019 ജൂലൈ 19 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ദശവത്സര ആഘോഷം വിവിധ കർമ്മ പരുപാടികൾക്ക് രൂപം നൽകി നടപ്പാക്കി അതിന്റെ സമാപന ആഘോഷത്തിലേക്ക് പ്രവേശിക്കുന്നു. പത്ത് ദിവസം നീണ്ട് നിൽക്കുന്ന കൃമീകരണങ്ങൾ ഒരുക്കിരിക്കുന്നത് . ജൂലൈ 8 ബുധനാഴ്ച7 pm ന് അർപ്പിക്കപ്പെടുന്ന വി.കുർബ്ബാന മധ്യേ സമാപന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും ‘ ഓരോ ദിവസവും ഓരോ കൂടാരയോഗങ്ങൾക്കായി കൃമീകരിച്ച് കൊണ്ട് കൂടാരയോഗതല പങ്കാളിത്തം ദശവത്സര ആഘോഷ സമാപനത്തിൽ ഉറപ്പ് വരുത്തും. ദശവത്സര ആഘോഷ സമാപന ദിവസമായ ജൂലൈ 18 ശനിയാഴ്ച 10 am ന് അർപ്പിക്കുന്ന കൃതഞ്ജതാ ബലിയർപ്പണ ശേഷം ഒരു വർഷം നീണ്ട് നിന്ന സമാപന ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. കഴിഞ്ഞ ഒരു വർഷത്തെ കർമ്മ പരുപാടികളിൽ എല്ലാം പ്രായ വിഭാഗത്തിൽ പെട്ടവർക്കായി വ്യത്യസ്ഥമായ പരുപാടികൾ ആവിഷ്കരിച്ചു. ദശവത്സര വർഷത്തിൽ കേരളത്തിലെ 101 വനിതകൾക്ക് സൗജന്യമായി തയ്യൽ മിഷ്യനും അതിനുള്ള പരിശീലനവും നൽകി. . കൂടാരയോഗതലത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച് ക്നാനായ ആചാരാനുഷ്ടാനങ്ങൾ കൂടുതൽ അടുത്തറിയാൻ സഹായിച്ചു.. സമാപന ആഘോഷങ്ങൾക്ക് പാരിഷ് കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ രൂപരേഖകൾ തയ്യാറാക്കി ഇടവക സമൂഹം സമാപന ആഘോഷങ്ങൾക്ക് ഒരുങ്ങുന്നു .സ്റ്റീഫൻ ചൊള്ളബേൽ (പി.ആർ.ഒ)    

Facebook Comments

knanayapathram

Read Previous

കാരുണ്യദൂത് പദ്ധതി – അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

Read Next

ഇരവിമംഗലം പ്രാലടിയില്‍ ഔസേപ്പ് മത്തായി (മാത്യു -93) നിര്യാതനായി