Breaking news

ക്നാനായ മാട്രിമോണിയലിന് തുടക്കമായി, അഭിമാനനേട്ടവുമായി UKKCA

മാത്യു പുളിക്കത്തൊട്ടിൽ PRO

UKKCA ആഗോള ക്നാനായ സമൂഹത്തിനാകെ പ്രയോജനകരമാവുന്ന രീതിയിൽ വിഭാവനം ചെയ്ത UKKCA യുടെ ക്നാനായ മാട്രിമോണിയലിന് തുടക്കമായി. UKKCA ആസ്ഥാന മന്ദിരത്തിൽ വച്ച് പ്രസിഡൻ്റ് ശ്രീ തോമസ് ജോൺ വാരികാട്ട് UKKCA ക്നാനായ മാട്രിമോണിയലിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. ക്നാനായ സമൂഹത്തിൻ്റെ മുഖമുദ്രയായ സ്വവംശ വിവാഹങ്ങൾ പ്രോൽസാഹിപ്പിക്കുക, എന്നതാണ് പുതിയ മാട്രിമോണിയൽ ലക്ഷ്യമിടുന്നത്. നൂറ്റാണ്ടുകളായി പിന്തുടരുന്ന വിശ്വാസവും പാരമ്പര്യവും വരും തലമുറകളിലേക്ക് കൈമാറുന്നതിനുള്ള ഈ എളിയ ഉദ്യമത്തിന് സമുദായാംഗങ്ങളിൽ നിന്ന് ആവേശപൂർവ്വമായ പിന്തുണയും പ്രോൽസാഹനവുമാണ് ലഭിച്ചത്. നൂതന സാങ്കേതിക വിദ്യയുടെ സഹായവുമായി അതി മനോഹരമായി തയ്യാറാക്കപ്പെട്ട UKKCA മാട്രിമോണിയൽ ഏതാനം ദിവസങ്ങൾക്കുള്ളിൽ ലോകമെങ്ങുമുള്ള ക്നാനായ യുവതീയുവാക്കൻമാർക്ക് അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്തുന്നതിന് സഹായകരമാവുന്ന രീതിയിൽ ലഭ്യമാകുന്നതാണ്. UKKCA വൈസ് പ്രസിഡൻ്റ് ബിജി മാങ്കൂട്ടത്തിൽ, സെക്രട്ടറി ജിജി വരിക്കാശ്ശേരിൽ, ജോയൻ്റ് സെക്രട്ടറി ലൂബി വെള്ളാപ്പള്ളിൽ, ട്രഷറർ മാത്യു പുളിക്കത്തൊട്ടിൽ, ജോയൻ്റ് ട്രഷറർ എബി കുടിലിൽ എന്നിവരാണ് പുതിയ മാട്രിമോണിയൽ ഉത്ഘാടനത്തിന് നേത്യത്വം. നൽകിയത്.

Facebook Comments

knanayapathram

Read Previous

മ്രാല നെല്ലുകാട്ട് (ആലപ്പാട്ട്) എന്‍. യു. ജോസഫ് (ഏപ്പ്സാര്‍, 85) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

ക്‌നാനായ മലങ്കര പുനരൈക്യശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി