Breaking news

കാരിത്താസ് Relax C-Garden കഫറ്റീരിയ ഉദ്ഘാടനം

കാരിത്താസ് ആശുപത്രിയിലെ നവ്യാനുഭവമാകുന്ന Relax C-Garden കഫേറ്റീരിയ. Relax  എന്ന് പേരിട്ടിരിക്കുന്ന ഈ കഫറ്റീരിയ വ്യത്യസ്തമാകുന്നത് ഇതിന്റെ നിർമ്മിതിയിലെ പ്രത്യേകതകൊണ്ടാണ്. ആശുപത്രിയുടെ ഫ്രണ്ട് ഗ്രോട്ടോയ്ക്ക് സമീപം, ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന, ഉപയോഗ ശൂന്യമായിരുന്ന ഏരിയ പൂർണ്ണമായും ഉപയുകതമാക്കി ഇവിടുത്തെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ കൊണ്ടും ഇതര ജൈവ വാസ്തുകളാലും നിർമ്മിച്ച,  ഈ  കഫറ്റീരിയ ആശുപത്രി സന്ദർശകർക്കും രോഗികൾക്കും വേറിട്ട ഒരനുഭവം പ്രദാനം ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഉപേക്ഷിക്കപ്പെട്ട ടൈൽ ഭാഗങ്ങൾ, കാരിത്താസ് വളപ്പിലുള്ള മുള, മരകഷണങ്ങൾ പഴയ ടയറുകൾ, പി.വി.സി പൈപ്പുകൾ, ഡീസൽ വീപ്പകൾ, ലാബിൽ ഉപയോഗിച്ചിരുന്ന കുപ്പികൾ എന്നിങ്ങനെ ക്യാമ്പസ്സിൽനിന്നും ശേഖരിച്ച മറ്റു വസ്തുക്കളെല്ലാം സംയോജിപ്പിച്ചു ഉള്ള സ്ഥലം മുഴുവൻ പ്രയോജനപ്പെടുത്തി ഗ്രീൻ ഗാർഡനും ഉൾപ്പെടുത്തിയ ഈ കഫറ്റീരിയയിൽ  ആകർഷകമായി ദീപാലങ്കാരവും നടത്തിയിട്ടുണ്ട്. ആശുപത്രിയിലെ തിരക്കുകൾക്കപ്പുറം കോഫിയോടൊപ്പം അല്പം റിലാക്സേഷനും ഒപ്പം പരിസ്ഥിതി സൗഹാർദ്ദവും എന്നതാണ് ഈ പുതിയ കഫറ്റീരിയകൊണ്ടുള്ള ലക്ഷ്യം എന്ന് ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു. കഫറ്റീരിയായുടെ പ്രവർത്തന ഉദ്‌ഘാടനം  സിപിഎം ജില്ലാ സെക്രട്ടറി വി. എൻ വാസവൻ, നിർവഹിച്ചു. DCH വൈസ് പ്രസിഡൻറ് കെ. എൻ. വേണുഗോപാൽ, ഫാ. ജിനു കാവിൽ, ഫാ. റോയ് കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു

Facebook Comments

knanayapathram

Read Previous

ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ  

Read Next

സെന്‍റ് ജോസഫ് സന്ന്യാസിനി സമൂഹത്തില്‍ ഏഴു പേര്‍ സഭാ വസ്ത്രസ്വീകരണവും പ്രഥമവ്രതവാഗ്ദാനവും നടത്തി