Breaking news

തീയിൽ കുരുത്തത് ട്രോളിൽ വാടുമോ

ക്നാനായ സമുദായത്തിലെ യുവജനങ്ങൾക്കിടയിൽ നടത്തിയ ഒരു വീഡിയോ മത്സരത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. സമുദായ അംഗങ്ങൾക്ക് വേണ്ടി മാത്രം നടത്തിയ ഒരു മത്സരത്തിലെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ ഇതിനോടകം നിരവധി വ്യക്തികളും സംഘടനകളുമാണ് ശക്തമായ രീതിയിൽ പ്രതികരിച്ചിരിക്കുന്നത്.യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു കെ കെ സി എ ക്ക് വേണ്ടി (യുകെകെസിഎ ട്രഷറർ) മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ നടത്തിയ പ്രധിഷേധ കുറിപ്പ് താഴെ കൊടുക്കുന്നു

തീയിൽ കുരുത്തത് ട്രോളിൽ വാടുമോ

ക്നാനായ യുവജന സംഘടന സംഘടിപ്പിച്ച വീഡിയോ മത്സരത്തിൽ തന്നോട് വിവാഹാഭ്യർത്ഥന നടത്തുന്ന ഇതര മതസ്ഥനായ ചെറുപ്പക്കാരനോട് ഒരു ക്നാനായപ്പെൺകുട്ടി ഞങ്ങൾ ക്നാനായക്കാർ നൂറ്റാണ്ടുകളായി തുടരുന്ന സ്വവംശവിവാഹ നിഷ്ഠ പാലിക്കുന്നവരാണ് അതുകൊണ്ട് വേറെ ആളു നോക്കുമോനേ എന്നു പറയുന്നത് ട്രോളൻമാർ ഏറ്റെടുത്തത് മാധ്യമങ്ങളിൽ ചർച്ചയായിരിയ്ക്കുകയാണല്ലോ.ട്രോളൻമാർ ട്രോളി ട്രോളിമടുത്തിട്ടും ഈ വിഷയത്തിൽ ക്നാനായ സമുദായാംഗങ്ങൾ കാണിച്ച മാന്യത തന്നെ അവർ വേറിട്ട ഒരു ജനതയാണെന്നതിന് തെളിവാണ്. തിരിച്ച് ട്രോളാനും പ്രതിധേഷിക്കാനും പടം കത്തിക്കാനുമൊന്നും നിൽക്കാതെ “ഹോ ഇനിയും ട്രോളുണ്ടായിരുന്നെങ്കിൽ ഒന്നു കൂടി ചിരിക്കാമായിരുന്നു” എന്ന ഭാവം ട്രോളൻമാരെ, വിഷമിപ്പിച്ചു കാണും. പാലം കുലുങ്ങുമ്പോഴൊക്കെ കുലുങ്ങുന്ന കേളൻമാരല്ല ഇവൻമാരെന്ന് മനസ്സിലായിക്കാണും. സ്വവംശവിവാഹനിഷ്ഠ എന്താണെന്നും എന്തിനാണെന്നും ഓരോ ക്നാനായക്കാരനും വ്യക്തമായി അറിയാമെന്നും അവരതിൽ അഭിമാനിക്കുന്നു എന്നും വെളിവാക്കുന്നതു തന്നെയാണ് ക്നാനായക്കാരുടെ ‘ ഈ പ്രതികരണം;
എങ്കിലും ചിലർക്ക് സ്വവംശവിവാഹ നിഷ്ഠയെന്നും ക്നാനായക്കാരനെന്നും കേൾക്കുമ്പോൾ ഹാലിളകുന്നതെന്തിനാണെന്നറിയില്ല. ആർഷ ഭാരതത്തിൽ എത്രയോ മതങ്ങൾ എത്രയോ വിശ്വാസങ്ങൾ, നാനാത്വത്തിൽ ഏകത്വമെന്നും, വൈവിധ പൂർണ്ണമായ പാരമ്പര്യമെന്നുമൊക്കെ അഭിമാനിക്കുമ്പോൾ എന്തിനാണ് ക്നാനായക്കാരനോട് മാത്രം ഇത്ര അസഹിഷ്ണുത?.
കേരളത്തിലെ എല്ലാ സമുദായങ്ങളിലും കൂടുതലായി നടന്നു വരുന്നത് സമുദായത്തിനുള്ളിൽ നിന്നു തന്നെയുള്ള വിവാഹങ്ങളാണ്. ബ്രാഹ്മണനും ഈഴവനും യാക്കോബായക്കാരനും മാർത്തോമാക്കാരനുമൊക്കെ സാധാരണയായി സ്വസമുദായത്തിൽ നിന്നു തന്നെയാണല്ലോ വിവാഹം കഴിക്കാറുള്ളത്. എന്നിട്ടുമെന്തേ ക്നാനായക്കാരനോട് മാത്രം കലിപ്പ് തീരാത്തത്?ഇതര സഭാ സമുദായങ്ങളിൽ നിന്നും വിവാഹം കഴിച്ച ക്നാനായക്കാരെ തൂക്കിക്കൊല്ലുകയോ, ഒറ്റപ്പെടുത്തുകയോ, ഊരുവിലക്ക് കൽപ്പിക്കുകയോ വീട്ടിലോ പള്ളിയിലോ കയറ്റാതിരിക്കുകയോ ചെയ്യുന്നില്ലല്ലോ. ഇടവകയിലെ അംഗത്വം മാത്രമാണ് നഷ്ടപ്പെടുന്നത്. അതു നഷ്ടപ്പെടും എന്നറിഞ്ഞുതന്നെയാണല്ലോ ഒരാൾ മാറിക്കെട്ടുന്നത്.എന്നിട്ടുമെന്തേ ചിലരിങ്ങനെ ക്നാനായക്കാർക്കെതിരേ?ഇനി endogamy അഥവാ സ്വവംശവിവാഹ നിഷ്ഠ പാലിക്കുന്നത് ക്നാനായക്കാർ മാത്രമാണെന്നാണോ?പക്ഷെ അങ്ങനെയല്ലല്ലോ.അമേരിക്കൻ ഇറാനികൾ,
യഹൂദവംശത്തിലെ ചില വിഭാഗങ്ങൾ,യഹോവാ സാക്ഷികൾ,ഇൻഡ്യയിലെ പാഴ്സികൾ അങ്ങനെയത്രയോ ലോക ജനവിഭാഗങ്ങൾ സ്വവംശവിവാഹനിഷ്o പാലിക്കുന്നുപിന്നെയെന്താണ് ക്നാനായക്കാരന് പ്രശ്നം?.
ലോക ചരിത്രത്തിലെ കുലീനരും അഭിമാനികളുമായ, രാജകുടുംബങ്ങളെല്ലാം തന്നെ സ്വവംശവിവാഹ നിഷ്ഠ പിൻതുടർന്നിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുന്നന്നു.സപെയിൻ രാജകുടുംബവും പോർച്ചുഗൽ രാജകുടുംബവുമൊക്കെ ഇതിന് ഉദാഹരണം. ഉദാര – വിശാലചിന്താഗതിക്കാരായ ബ്രിട്ടീഷ് രാജകുടുംബം പോലും നൂറ്റാണ്ടുകളോളം സ്വവംശ വിവാഹ.നിഷ്ഠ തുടർന്നവരാണ്. എന്തിനേറെ എലിസബത്ത്. രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരൻ്റെയും വേരുകൾ തേടിച്ചെന്നാൽ രണ്ടു പേരുടേയും പൂർവ്വികർ വിക്ടോറിയാ രാജ്ഞിയും പ്രിൻസ് ആൽബർട്ടുമാണെന്ന് കാണാം.യഹൂദ ജനം പിൻതുടർന്ന സ്വവംശവിവാഹ നിഷ്ഠയാണ് ക്നാനായക്കാർ പിൻതുടരുന്നത്. അവർ അതിൽ ഏറെ അഭിമാനികളാണ്. അബ്രഹാത്തിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും മക്കൾ സ്വവംശവിവാഹ നിഷ്ഠ പാലിക്കുന്നത് അവർ യഥാർത്ഥ ക്രൈസ്തവ വിശ്വാസികളായതിനാലാണ്. തിരുവചനങ്ങൾ .പാലിക്കുന്നവരാകയാലാണ്. സ്വവംശ.വിവാഹനിഷ്ഠ ബൈബിളിൽ പ്രതിപാദിക്കുന്ന ചില വചനങ്ങൾ വായിക്കൂ
തോബിത്ത് 4:12,ന്യായാധിപൻമാർ 14:3,സംഖ്യ 23:9,തോബിത്ത് 4:13,നിയമാവർത്തനം 7:3,ഉൽപ്പത്തി 24:4,നെഹമിയ 13: 21
ഉൽപ്പത്തി 28: 1 സഭ വിശുദ്ധനായി പ്രഖ്യാപിച്ച പ്രഗൽഭനായ വിശുദ്ധ പത്താം പീയൂസ് മാർപ്പാപ്പ യുടെ 1911 ആഗസ്റ്റ് 29 ലെ ഇൻ യൂണിവേഴ്സി കൃസ്ത്യാനി എന്ന തിരുവെഴുത്ത് വഴിയാണ് കോട്ടയം രൂപത സ്ഥാപിതമായത്. ആ തിരുവെഴുത്തിലെ അവസാന വരി ഇങ്ങനെയാണ് “Anythiy knowingly or unknowingly brought against this decre by any authority shall be invalid”. അതു കൊണ്ട് തന്നെ ക്നാനായക്കാരെൻ്റ സ്വവംശവിവാഹ നിഷ്ഠയെ തൊടാൻ പോലുമാവില്ലെന്നറിഞ്ഞാണ് ഈ ട്രോളുകൾ കാണുമ്പോൾ ഞങ്ങൾ ഊറിച്ചിരിക്കുന്നത്.എന്നിട്ടുമെന്തേ ഈ അസ്വസ്ഥത?ഒരു രാജകൊട്ടാരത്തിലെ ‘ ഉദ്യാനത്തിൽ പതിനായിരക്കണക്കിന് പൂക്കൾ ഉണ്ടായിരുന്നു. ഉദ്യാനത്തിലെത്തുന്നവർ ആദ്യം ശ്രദ്ധിക്കുന്നത് രാജകീയമായി തലയുയർത്തി നിൽക്കുന്ന ഏറ്റവുമധികം സൗന്ദര്യവും പരിമളവുമുള്ള പൂക്കളിലായിരുന്നു എന്നത് സ്വാഭാവികം. അപ്പോൾ മറ്റു പൂക്കൾ എന്തു ചെയ്തു അവർ ട്രോളുകളിറക്കി.ട്രോളിക്കോളൂ ട്രോളിക്കോളൂ ,ട്രോളിറക്കി മടുക്കുമ്പോൾ ഒരു മാർഗ്ഗംകളി നടത്തു,എന്നിട്ട് ഒരു മറിയം പാടൂ,എന്നിട്ടൊരു മാർത്തോമനും കൂടെ പാടൂ

Facebook Comments

knanayapathram

Read Previous

ഉഴവൂർ പരേതനായ ചിറക്കര കുര്യന്റെ ഭാര്യ ഏലിയാമ്മ കൂര്യൻ(78 ) നിര്യാതയായി

Read Next

കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ കോവിഡ്‌ പ്രതിരോധത്തിനായുള്ള ഫേസ്‌ ഷീല്‍ഡ്‌ കൈമാറി