കോവിഡ് കാലം ദൈവീകചിന്തയിൽ പുത്തൻ അനുഭവമാക്കി കവന്റ്രി ആൻഡ് വാർവിക്ഷയർ ക്നാനായ യൂണിറ്റിലെ കുട്ടികൾ മുന്നോട്ട്. ലോക്ഡൗൺ കാലത്ത് വിഷമിച്ചിരിക്കുന്ന ഓരോരുത്തരുടെയും മുൻബിലേക്ക് സ്വാന്ത്വനവാക്കുകളുമായി കുട്ടികൾ വരുന്നു. വീടുകളിൽ ഓൻലൈൻ ക്ളാസ്സും ഒക്കെ ആയി കഴിയുന്ന കവന്റി ആൻഡ് വാർവിക്ഷയറിലെ നൂറോളം വരുന്ന ക്നാനായ കുരുന്നുകൾ എല്ലാവർക്കും മാത്രുകയായി ബൈബിൾ പ്രഘോഷകരായിട്ടാണ് മുന്നോട്ട് വന്നിരിക്കുകയാണ്. കുട്ടികളുടെ ബൈബിൾ പരമ്പര UKKCA യുടെ Facebook പേജിലൂടെ നിങ്ങളുടെ മുൻബിൽ തിങ്കളാഴ്ച മുതൽ എത്തുന്നതാണ് എന്ന് യൂണിറ്റ് പ്രസിഡന്റ് ശ്രീ ഷിൻസൺ മാത്യു കവുന്നുംപാറയിൽ അറിയിച്ചു.
Facebook Comments