

മടമ്പം: പി. കെ. എം. കോളജ് ഓഫ് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്‌മരണം ജൂണ്‍ 15 ന് രാവിലെ 11 ന് നടക്കും. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യുംു വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുസ്‌മരണ പ്രസംഗം നടത്തും. ഇതിന്റെ ഭാഗമായി കോളജിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രബന്ധരചന മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. വിഷയം: മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവും സംഭാവനകളും. രചനകള്‍ ലഭിക്കേണ്ട അവസാന ദിവസം ജൂണ്‍ 17 വൈകുന്നേരം 4 മണി. അനുസ്‌മരണ ചടങ്ങ് കോളജിന്റെ ഫേസ്‌ബുക്ക് പേജില്‍ ലൈവായി കാണാവുന്നതാണ്.
Facebook Comments