Breaking news

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ മുന്‍കൈ എടുക്കണം; കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ

കൊറോണ വൈറസ് എന്ന അതി ഭയാനകമായ  വിപത്ത്  നമ്മുടെ ലോകത്തെയും രാജ്യത്തെയും പിടിച്ചു വിഴുങ്ങി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നമ്മുടെ കേരളാ സംസ്ഥാനം ഇതുവരെ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്.  ഇപ്പോൾ ഇതാ ഈ പ്രതിരോധത്തിൽ പങ്കാളിയാകാൻ നമുക്ക് അവസരം ലഭിച്ചിരിക്കുകയാണ്.

കേരള സർക്കാർ സന്നദ്ധ പോർട്ടലിലൂടെ ത്രിതല പഞ്ചായത്തുകൾ മുഖാന്തരം ഓരോ വാർഡിലും 200,500 എന്നിങ്ങനെ 22 നും 40 നും ഇടയിൽ പ്രായമുള്ള യുവജന  സന്നദ്ധപ്രവർത്തകരെ ആവശ്യപ്പെട്ടിരിക്കുകയാണ്. ലോക് ഡൗൺ മുഖാന്തരം ഭവനങ്ങളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാനായി നമുക്ക് ലഭിച്ച ഒരു വലിയ അവസരമാണിത്.  ഇതിനായി ഗവൺമെൻറ് നിർദ്ദേശിച്ചിരിക്കുന്ന പോർട്ടലിൽ നാം ഓരോരുത്തരും നമ്മുടെ പേരുകൾ രജിസ്റ്റർ ചെയ്ത് സർക്കാരിന്റെയും, നമ്മുടെ സഹോദരങ്ങളുടെയും അതിജീവന പ്രക്രിയയിൽ  പങ്കാളിയാകാൻ താൽപര്യപൂർവം കടന്ന്‌വരണമെന്ന് അഭ്യർത്ഥിക്കുന്നതായി കെ.സി.വൈ.എൽ കോട്ടയം അതിരൂപതാ പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽഅറിയിച്ചു.

കേരള വാളണ്ടിയർ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ Click ചെയ്യുക.

Facebook Comments

knanayapathram

Read Previous

പാവന സ്മരണയ്ക്ക്

Read Next

ചങ്ങല മുറിക്കാൻ KCYL ഇരവിമംഗലം