Breaking news

ഉണ്ണിക്കൊരു ഊണ് “ സഹായനിധി വിതരണം ചെയ്തു

സ്റ്റീഫൻ ചൊളളബേൽ (പി.ആർ.ഒ)

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ “ഉണ്ണിക്കൊരു ഊണ് “ പദ്ധതിക്കുവേണ്ടി കുട്ടികൾ സ്വരൂപിച്ച ഒന്നരലക്ഷം രൂപ കേരളത്തിലെ സഹായം അർഹിക്കുന്ന വിവിധ അഗതിമന്ദിരങ്ങളിലെ സഹോദരങ്ങൾക്ക് വിതരണം ചെയ്തു . പ്രളയ ദുരിതം അനുഭവിച്ച കുടുംബങ്ങൾക്ക് ആട് വിതരണം , വരൾച്ച നേരിട്ട പ്രദേശങ്ങളിൽ കുടിവെള്ള വിതരണം എന്നീ വിജയകരമായ പദ്ധതികൾക്ക് ശേഷമാണ് ക്രിസ്തുമസ് കാലത്തു അഗതിമന്ദിരങ്ങളിൽ സഹോദരങ്ങൾക്ക് ഭക്ഷണം നല്കുന്നതിനുവേണ്ടി ഉണ്ണിക്കൊരു ഊണ് പദ്ധതി നടപ്പിലാക്കിയത് . ക്രിസ്തുമസ് കാലത്തു അനാവശ്യ ചിലവുകൾ ഒഴിവാക്കിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി കുട്ടികൾ  പണം സ്വരൂപിച്ചത് . കോട്ടയത്തുള്ള നവജീവൻ ട്രസ്റ്റ് , പടമുഖത്തുള്ള സ്നേഹമന്ദിരം എന്നിവടങ്ങളിലാണ്‌ സഹായങ്ങൾ വിതരണം ചെയ്തത് . ഇടവക വികാരി ഫാ . തോമസ് മുളവനാൽ, അസിസ്റ്റന്റ് വികാരി ഫാ . ബിൻസ് ചേത്തലിൽ എന്നിവർ അഗതിമന്ദിരങ്ങളിൽ നേരിട്ടെത്തിയാണ് സഹായങ്ങൾ വിതരണം ചെയ്തത് . അനാവശ്യ ചിലവുകൾ ഒഴിവാക്കി , പണം സ്വരൂപിച്ച് , ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന മതബോധന സ്കൂളിലെ കുട്ടികളുടെ വിശാലമനസ്കതയെ ഇടവക വികാരിമാർ അഭിനന്ദിച്ചു .കൈക്കാരൻമാരും അധ്യാപകരും സിസ്റ്റേഴ്‌സും പദ്ധതിക്കുവേണ്ടി പണം സ്വരൂപിക്കുവാൻ നേതൃത്വം നൽകി .

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments

knanayapathram

Read Previous

പുന്നത്തുറ കടിയംപള്ളിൽ മാത്യു മകൾ മെയ്‌മോൾ മാത്യു(43 ) യു കെയിൽ നിര്യാതയായി

Read Next

അഗതികൾക്കും പോലീസിനും ഉച്ചഭക്ഷണ പദ്ധതിയുമായി കാരിത്താസ് ആശുപത്രി

Most Popular