Breaking news

Category: Latest News

Breaking News
ജർമ്മൻ കെ സി വൈ എൽ ൻ്റെ നേതൃത്വത്തിൽ വെബിനാർ നടത്തി

ജർമ്മൻ കെ സി വൈ എൽ ൻ്റെ നേതൃത്വത്തിൽ വെബിനാർ നടത്തി

ഉപരിപഠനത്തിനും ജോലിക്കുമായി ജർമ്മനിയിലേക്ക് വരുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നല്കുന്നതിനു വേണ്ടി ജർമ്മൻ കെ സി വൈ എൽ ൻ്റെ നേതൃത്വത്തിൽ നടത്തിയ വെബിനാർ വൻ വിജയകരമാക്കുവാൻ സാധിച്ചു..പ്രസിഡൻ്റ് നിതേഷ് പന്തമാൻ ചുവട്ടിൽ അധ്യഷതയിൽ കുടിയ വെബിനാറിൽ സ്പിരിച്ച്വൽ ഡയറക്ടർ ഫാ: ബിനോയ് കുട്ടനാൽ ഉത്ഘാടനം നിർവഹിക്കുകയും ഡയറക്ടർ…

Kerala
അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക്   സ്വീകരണം ഡിസംബർ 20 ന്

അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണം ഡിസംബർ 20 ന്

കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് ഡിസംബർ 20  ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വീകരണം നൽകും. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്വീകരണസമ്മേളനം അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് സംഘടിപ്പിക്കുന്നത്. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു…

Breaking News
രാമമംഗലം മുത്തേടത്ത് സിസിലി കുര്യാച്ചന്‍ (64) നിര്യാതയായി. LIVE TELECASTING AVAILABLE

രാമമംഗലം മുത്തേടത്ത് സിസിലി കുര്യാച്ചന്‍ (64) നിര്യാതയായി. LIVE TELECASTING AVAILABLE

രാമമംഗലം: മുത്തേടത്ത് കുര്യാച്ചന്റെ ഭാര്യ സിസിലി കുര്യാച്ചാന്‍ (64) നിര്യാതയായി. സംസ്കാരം 17.12.2020 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം രാമമംഗലം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത വെട്ടിത്തറ പൂവത്തിനാല്‍ കുടുംബാംഗമാണ്. മക്കള്‍: ജിനോ, സിനോ. മരുമക്കള്‍: എല്‍സിന, നിബി. മൃതസംസ്കാര ശുശ്രൂഷകള്‍…

Breaking News
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര വോളണ്ടിയേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കെ.സി.ബി.സി ജെസ്റ്റിസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവുമായി സഹകരിച്ച് വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കേരളാ…

Breaking News
കെട്ടിലും മട്ടിലും സമഗ്ര മാറ്റം വരുത്തി ഏറെ പുതുമകളുമായി UKKCA യുടെ 2021 കലണ്ടറുകൾ യൂണിറ്റുകളിലേക്ക്

കെട്ടിലും മട്ടിലും സമഗ്ര മാറ്റം വരുത്തി ഏറെ പുതുമകളുമായി UKKCA യുടെ 2021 കലണ്ടറുകൾ യൂണിറ്റുകളിലേക്ക്

UK യിലെ ക്നാനായക്കാർക്ക് പുതുവൽസര സമ്മാനമായി 2021 ലെ കലണ്ടറുകൾ വിതരണത്തിനായി തയ്യാറായിക്കഴിഞ്ഞു. UKയിലെ ക്നാനാനായ കുടുംബങ്ങളുടെ തിരിച്ചറിയൽ കാർഡായി ക്നാനായ ഭവനങ്ങളുടെ ചുവരുകളെ അലങ്കരിയ്ക്കാൻ പുതുമയാർന്ന രൂപകൽപ്പനയുമായാണ് 2021 കലണ്ടറുകൾ പുറത്തിറങ്ങുന്നത്. തെറ്റിനെ വിമർശിക്കാൻ മാത്രമല്ല നല്ല തിനെ ഇരുകൈകളും നീട്ടി സ്വീകരിയ്ക്കാനും ക്നാനായക്കാർ ഒരു ചുവട്…

Breaking News
സാന്‍ഹൊസെയില്‍ ഉണ്ണിയേശുവിന്റെ രൂപം KCCNC വാര്‍ഡ് അടിസ്ഥാനത്തില്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു

സാന്‍ഹൊസെയില്‍ ഉണ്ണിയേശുവിന്റെ രൂപം KCCNC വാര്‍ഡ് അടിസ്ഥാനത്തില്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു

സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ക്രിസ്തുമസ് കരോള്‍, ഈ വര്‍ഷം ഓരോ ദിവസവും ഓരോ വാര്‍ഡുകളിലെ ഓരോ ഭവനം എന്ന രീതിയില്‍ സന്ദര്‍ശനം നടത്തുകയാണ്. ഡിസംബര്‍ 6-ാം തീയതി ഞായറാഴ്ച ഫാ. സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ നടന്ന വി. കുര്‍ബാനയ്ക്കുശേഷം…

Breaking News
കർഷക സമരത്തിന് പിന്തുണയുമായി കെ. സി. വൈ. എൽ പുന്നത്തുറ യൂണിറ്റ്.

കർഷക സമരത്തിന് പിന്തുണയുമായി കെ. സി. വൈ. എൽ പുന്നത്തുറ യൂണിറ്റ്.

പുന്നത്തുറ : അന്നമൂട്ടുന്ന ദൈവങ്ങള്‍ തെരുവിലലയുമ്പോള്‍,മഞ്ഞും മഴയും വെയിലും കാളുമ്പോളും പിറന്ന നാട്ടില്‍ മാന്യമായി തൊഴിലും കൂലിയും നേടി ജീവിക്കാന്‍ ജീവിതസമരം നടത്തുന്ന കർഷകർക്ക്‌ ഐ ക്യദാർഢ്യം… കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെമുദ്രാവാക്യമുയർത്തി ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ച ലക്ഷക്കണക്കിനു കർഷകർക്ക് അനുഭാവം പ്രകടിപ്പിച്ചു കെ. സി. വൈ.…

INDIA
ഏറ്റുമാനൂർ കാവ്യ വേദിയുടെ പി പി നാരായണൻ കവിതാ പുരസ്‌കാരത്തിന്  ശ്രീ  റെജി  തോമസ്  കുന്നൂപ്പറമ്പിൽ മാഞ്ഞൂർ  അർഹനായി

ഏറ്റുമാനൂർ കാവ്യ വേദിയുടെ പി പി നാരായണൻ കവിതാ പുരസ്‌കാരത്തിന് ശ്രീ റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ അർഹനായി

ഏറ്റുമാനൂർ കാവ്യ വേദിയുടെ പി പി നാരായണൻ കവിതാ പുരസ്‌കാരം 2020 -ലെ  സ്പെഷ്യൽ  ജൂറി അവാർഡ്  ജോബിന്റെ  ഹൃദയത്തിൽ നിന്നും എന്ന        കവിതയ്ക്ക് ശ്രീ  റെജി  തോമസ്  കുന്നൂപ്പറമ്പിൽ മാഞ്ഞൂർ  അർഹനായി  ഡിസംബർ  13 ന്  ഏറ്റുമാനൂർ  SMSM ലൈബ്രറി  ഹാളിൽ നടന്ന…

Breaking News
ചിക്കാഗോ: ചെറുപുഷ്പ മിഷൻലീഗ് സെ. മേരീസ് ക്നാനായ ഇടവക മീറ്റിങ്ങ് സൂം നടത്തപ്പെട്ടു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻലീഗ് സെ. മേരീസ് ക്നാനായ ഇടവക മീറ്റിങ്ങ് സൂം നടത്തപ്പെട്ടു.

ചിക്കാഗോ: ചെറുപുഷ്പ മിഷൻലീഗ് സെ. മേരീസ് ക്നാനായ ഇടവക മോർട്ടൺ ഗ്രോവ് ശാഖയുടെ രൂപീകരണത്തിനു ശേഷമുള്ള പ്രധമ മീറ്റിങ്ങ് സൂം വഴി ഡിസംബർ 12 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നടത്തപ്പെട്ടു. ഏകദേശം അറുപതോളം കുട്ടികൾ പങ്കെടുത്ത മീറ്റിങ്ങിൽ ക്നാനായ റീജിയൻ വികാരി ജനറാൽ മോൺ.തോമസ് മുളവനാൽ മിഷൻ ലീഗിന്റെ…

Breaking News
ഇംപാക്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഇംപാക്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള വികസന കാഴ്ച്ചപ്പാടുകള്‍ ഇന്നിന്റെ ആവശ്യകതയെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലിലുള്ള മുത്തോലത്ത് നഗറില്‍ പുതുതായി നിര്‍മ്മിച്ച ഇംപാക്ട് സെന്ററിന്റെ ആശീര്‍വാദകര്‍മ്മവും ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇംപാക്ട് സെന്റര്‍ പുതുവെളിച്ചമായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ അനേകം കുടുംബങ്ങള്‍ക്ക് ആശ്രയവും പ്രത്യാശയും പകരുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണവും കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശവും നല്‍കി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഫൊറോനാ വികാരി ഫാ. ജോയി കട്ടിയാങ്കല്‍, ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍, സിസ്റ്റര്‍ സാലി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച്  പൗരോഹിത്യ റൂബി ജൂബിലി ആഘോഷിക്കുന്ന ഫാ. എബ്രഹാം മുത്തോലത്തിന് കെ.എസ്.എസ്.എസ്. സമര്‍പ്പിച്ച ഉപഹാരം മുത്തോലത്ത് കുടുംബാംഗമായ സിസ്റ്റര്‍ സാലി എസ്.വി.എം ഏറ്റുവാങ്ങി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ആയിരുന്ന റവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹം നിര്‍മ്മിച്ചു നല്‍കിയതാണ് ഇംപാക്ട് സെന്റര്‍. ഭിന്നശേഷിക്കാരുടെയും അവരുടെ പരിശീലകരുടെയും താമസിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹ്യമോ അജപാലനപരമോ ആയ ക്യാമ്പുകള്‍ക്കും, മുത്തോലത്ത് ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട താമസസൗകര്യങ്ങള്‍ക്കും ഇംപാക്ട് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. കൂടാതെ നാട്ടില്‍ അവധിക്കെത്തുന്ന പ്രവാസികളുടെ താല്‍ക്കാലിക താമസത്തിന് ഇതിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതയിലെ വൈദിക സന്യസ്ഥ സംഘടനാ അത്മായ പ്രതിനിധികളും കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങളും പങ്കെടുത്തു.