UK യിലെ ക്നാനായക്കാർക്ക് പുതുവൽസര സമ്മാനമായി 2021 ലെ കലണ്ടറുകൾ വിതരണത്തിനായി തയ്യാറായിക്കഴിഞ്ഞു. UKയിലെ ക്നാനാനായ കുടുംബങ്ങളുടെ തിരിച്ചറിയൽ കാർഡായി ക്നാനായ ഭവനങ്ങളുടെ ചുവരുകളെ അലങ്കരിയ്ക്കാൻ പുതുമയാർന്ന രൂപകൽപ്പനയുമായാണ് 2021 കലണ്ടറുകൾ പുറത്തിറങ്ങുന്നത്. തെറ്റിനെ വിമർശിക്കാൻ മാത്രമല്ല നല്ല തിനെ ഇരുകൈകളും നീട്ടി സ്വീകരിയ്ക്കാനും ക്നാനായക്കാർ ഒരു ചുവട് മുന്നിലാണെന്ന് കാണിച്ചുതരുന്ന ഊഷ്മളമായ പ്രതികരണമാണ് യൂണിറ്റുകളിൽ നിന്നും UKKCA കലണ്ടറുകൾക്ക് ലഭിച്ചു തുടങ്ങിയിരിയ്ക്കുന്നത് . പുറത്തിറങ്ങി 48 മണിക്കൂറുകൾക്കുള്ളിൽ ഭൂരിഭാഗം യൂണിറ്റ് ഭാരവാഹികളിലും കലണ്ടറുകൾ എത്തിച്ച പുത്തൻ ചരിത്രവും 2021 കലണ്ടറുകൾക്ക് സ്വന്തം.
ഭാരത ക്രൈസ്തവ സഭയ്ക്ക് നവജീവൻ പകർന്ന ക്നാനായ പൂർവ്വികരുടെ മക്കൾക്ക് ക്രൈസ്തവ വിശ്വാസത്തിൻ്റെ ജീവിയ്ക്കുന്ന സാക്ഷികളാകാൻ പ്രചോദനമേകുന്ന രീതിയിൽ ഓരോ താളിലും ഭക്തി തുളുമ്പുന്ന ചിത്രങ്ങളുമായാണ് 2021 കലണ്ടറുകൾ പുറത്തിറങ്ങുന്നത്. ജീവിത വിജയത്തിന് സമയത്തിൻ്റെ വിലയറിയണമെന്ന സന്ദേശവുമായി, ഓരോ ദിവസവും നേട്ടങ്ങളായും അനുഗ്രഹമായും മാറ്റിയെടുക്കാൻ ഇതാദ്യമായി ഓരോ ദിവസവും ശ്രദ്ധിയ്ക്കേണ്ടതും ചെയ്തു തീർക്കേണ്ട കാര്യങ്ങൾ രേഖപ്പെടുത്താനുതകുന്ന രീതിയിലാണ്, കലണ്ടറുകൾ രുപകൽപ്പന ചെയ്തിരിയ്ക്കുന്നത്. മാത്യു പുളിക്കത്തൊട്ടിൽ PRO UKKCA