കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് ഡിസംബർ 20 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്വീകരണം നൽകും. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്വീകരണസമ്മേളനം അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിലാണ് സംഘടിപ്പിക്കുന്നത്. അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്ത് ജനപ്രതിനിധികളെ ആദരിക്കും.
Facebook Comments