
കെ സി വൈ എൽ കടുത്തുരുത്തി ഫൊറോനയുടെ 2025 വർഷത്തെ യുവജന ദിനാഘോഷം സെൻ്റ് ലൂക്സ് ക്നാനായ ദേവാലയ അങ്കണത്തിൽ വച്ച് 2025 ഓഗസ്റ്റ് 3 ഞായറാഴ്ച വിവിധ പരിപാടികളോട് കൂടി നടത്തപ്പെട്ടു. വൈകുന്നേരം മൂന്നിന് ആരംഭിച്ച പരിപാടിയിൽ പൂഴിക്കോൽ യൂണിറ്റ് ഡയറക്ടർ ജോയിസ് മണലേൽ പതാക ഉയർത്തുകയും തുടർന്ന് ഫൊറോന സെക്രട്ടറി മരീന ടോജി കണ്ണികുളത്തേൽ പ്രതിജ്ഞ ചൊല്ലിക്കൊ ടുക്കുകയും ചെയ്തു.
കെ.സി.വൈ.എൽ. ഫൊറോന പ്രസിഡൻറ് അരുൺ സണ്ണി മുകളേൽ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ പൂഴിക്കോൽ യൂണിറ്റ് ചാപ്ലിൻ റവ.ഫാ. ബാബു പാറത്തോട്ടുംകരയിൽ സ്വാഗതം ആശംസിക്കുകയും ഫൊറോന ചാപ്ലിൻ റവ.ഫാ. ഫിലിപ്പ് രാമച്ചനാട്ട് ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു. കടുത്തുരുത്തി ഫൊറോന വികാരി വെരി. റവ.ഫാ. ജോൺസൺ നീലാനിരപ്പേൽ യോഗം ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ. അതിരൂപത പ്രസിഡൻ്റ് ജോണീസ്.പി.സ്റ്റീഫൻ, അതിരൂപത ജോയിൻ്റ് ഡയറക്ടർ ബ്ലെസ്സി പുതിയകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.സി.വൈ.എൽ. ഫൊറോന സെക്രട്ടറി മരീന ടോജി കണ്ണികുളത്തേൽ സമ്മേളനത്തിന് നന്ദി അർപ്പിച്ചു.
തുടർന്ന് ഇൻറർനാഷണൽ മോട്ടിവേഷണൽ സ്പീക്കർ ആയ ജിജോ ചിറ്റടിയുടെ നേതൃത്വത്തിൽ ഇൻട്രാക്ടീവ് സെസ്സൻ നടത്തപ്പെട്ടു. വിവിധ ഇടവകകളിൽ നിന്നുമുള്ള ബഹുമാനപ്പെട്ട വൈദികരും, സിസ്റ്റേഴ്സും, ഡയറക്ടർ മാരും, സന്നിഹിതരായിരുന്നു. വിവിധ ഇടവകകളിൽ നിന്നുള്ള യുവജനങ്ങളുടെ കലാപരിപാടികൾ, ലൈവ് മ്യൂസിക്കൽ പ്രോഗ്രാം, സ്നേഹവിരുന്ന് എന്നിവയ്ക്ക് ശേഷം പരിപാടി അവസാനിച്ചു.
കെ.സി.വൈ.എൽ. ഫൊറോന വൈസ് പ്രസിഡൻ്റ് ജോസ്റ്റൻ സോജൻ കരിശ്ശേരിക്കൽ, ജോയിൻ സെക്രട്ടറി നിജിൻ ജോസ് മാരിയിൽ, ഫോറോനാ സിസ്റ്റർ അഡ്വൈസർ സിസ്റ്റർ ഹൃദ്യ SJC, യൂണിറ്റ് സിസ്റ്റർ അഡ്വൈസർ സിസ്റ്റർ ശരണ്യ SVM, പൂഴിക്കോൽ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
Facebook Comments