
അരീക്കര: ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചും, പ്രതിജ്ഞയെടുത്തും, പ്രാര്‍ത്ഥന റാലി നടത്തിയും ലഹരി വിരുദ്ധ വാരാചരണത്തിന് അരീക്കര സെന്‍റ് റോക്കീസ് പള്ളിയില്‍ തുടക്കം കുറിച്ചു. ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വ്യത്യസ്തമായ രീതിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തിയത്. ലഹരി വിരുദ്ധ വാരാചരണ പരിപാടികളുടെ ഉദ്ഘാടനം ഇടവക വികാരി ഫാ. കുര്യന്‍ ചൂഴുകുന്നേല്‍ ലഹരിവസ്തുക്കളെ പ്രതീകാത്മകമായി കത്തിച്ചുകൊണ്ട് നിര്‍വഹിച്ചു. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ജിനോ തോമസ് പ്രസംഗിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധി മരിയറ്റ് സിറിള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ എല്ലാവരും ചേര്‍ന്ന് ദേവാലയത്തില്‍ നിന്നും സ്കൂളിലേക്ക് ലഹരി വിരുദ്ധ പ്രാര്‍ത്ഥന റാലിയും സംഘടിപ്പിച്ചു. ജൂബിലി ആഘോഷ കമ്മിറ്റി അംഗങ്ങളും, മത അധ്യാപകരും, മാതാപിതാക്കളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.