
വെള്ളൂര്‍: കെ.സി.സി. കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ പിറവം ഫൊറോനയിലെ മികച്ച കര്‍ഷകനെയും, കര്‍ഷകയെയും ആദരിച്ചു. വെള്ളൂര്‍ ഹോളി ഫാമിലി ദേവാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത വെള്ളൂര്‍ ഇടവക അംഗമായ സിറിള്‍ ജോസഫിനെ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.തോമസ് ആനിമൂട്ടിലും, മികച്ച കര്‍ഷകയായി തിരഞ്ഞെടുത്ത രാമമംഗലം ഇടവക അംഗമായ ബിജി കാവനാലിനെ കര്‍ഷക ഫോറം അതിരൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസും മൊമന്‍്റോ നല്‍കി ആദരിച്ചു. യോഗത്തില്‍ കര്‍ഷക ഫോറം ഫൊറോന കണ്‍വീനര്‍ തമ്പി കാവനാല്‍ അദ്ധ്യക്ഷതവഹിച്ചു. വികാരി ഫാ. മാത്യു കണ്ണാലയില്‍ ആമുഖ പ്രസംഗം നടത്തി. കെ.സി.സി. പിറവം ഫൊറോന പ്രസിഡന്‍്റ് മോന്‍സി കുടിലില്‍,സാലസ് ജോസഫ്, അജി കൂവപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
Facebook Comments