Breaking news

UKKCA കൺവൻഷൻ സുന്ദരമാക്കാൻ, മനസ്സുനിറയ്ക്കുന്ന കലാപരിപാടികൾ കോർത്തിണക്കി ക്നാനായ സംഗമത്തിന് മോടികൂട്ടാൻ സ്വാഗതനൃത്തത്തിൻ്റെയും കലാപരിപാടികളുടെയും കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

UKKCA കൺവൻഷനിലെത്തുന്നവരുടെ കണ്ണിനും കാതിനും ഇമ്പമേകുന്ന ഉന്നതനിലവാരമുള്ള കലാപരിപാടികൾ സമ്മാനിയ്ക്കാൻ welcome dance and cultural program കമ്മറ്റി ഊർജ്ജിതമായി പ്രവർത്തിച്ചു വരുന്നു. കൺവൻഷൻ കഴിഞ്ഞ് നിറഞ്ഞ മനസ്സുമായി കുടുംബത്തിലെ മുഴുവൻ അംഗങ്ങളും മടങ്ങണം എന്നതാണ് കൾച്ചറൽ പ്രോഗ്രാം കമ്മറ്റിയുടെ ലക്ഷ്യം.

സിനിമാ നടനും,മിമിക്രി കലാകാരനും, മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരവുമായ ടിനി ടോമും സംഘവും അവതരിപ്പിയ്ക്കുന്ന മെഗാഷോ കൺവൻഷൻ കലാപരിപാടികളുടെ മാറ്റ് കൂട്ടും. കൺവൻഷൻ entry പാസ് മാത്രമുപയോഗിച്ച് കുടുംബസമേതം ഒരു സ്റ്റേജ് ഷോയും ആസ്വദിയ്ക്കാൻ കൾച്ചറൽ പ്രോഗ്രാം കമ്മറ്റി അവസരമൊരുക്കുന്നു.

സ്വാഗതനൃത്തത്തിൻ്റെ കൊറിയോഗ്രഫി നിർവ്വഹിയ്ക്കുന്നആർച്ച അജിത്ത് UKKCA കൺവൻഷനിലെ പുതുമുഖമാണ്. ആദ്യ പരിശീലനം നൽകി കഴിഞ്ഞ് ആർച്ച മടങ്ങിയപ്പോൾ കുട്ടികൾ ഏറെ സ്‌നേഹപൂർവ്വമാണ് അവരെ യാത്രയാക്കിയത്. കുട്ടികളെ ക്ഷമയോടെ കേൾക്കുന്ന, സ്നേഹത്തോടെ ചുവടുകൾ പറഞ്ഞുകൊടുക്കുന്ന നൃത്താധ്യാപിക കുട്ടികൾക്ക് പുതുമയായിരുന്നു.

UKKCA ജോയൻ്റ് ട്രഷറർ ശ്രീ റോബിൻസ് പഴുക്കായിലാണ് സ്വാഗതനൃത്തത്തിൻ്റെയും കലാപരിപാടികളുടെയും കമ്മറ്റിയുടെ കൺവീനർ.ജെഫിൻ കുഴിപ്പിള്ളിൽ,
ഡേവിഡ് അബ്രഹാം,ബോബൻ ഇലവുങ്കൽ,ജോബി ജോസ്, സോണിയ ലൂബി,ജിമ്മി കുന്നശ്ശേരിൽ,ജോയൽ ടോമി,
ജിജോ അബ്രഹാം, ഷാൻറു കൊച്ചാപ്പിള്ളിയിൽ, ജൂബി എം ചാക്കോ, മനോജ് പൂതൃക്കയിൽ എന്നിവരാണ് കമ്മറ്റിയംഗങ്ങൾ.

Facebook Comments

Read Previous

ചങ്ങലീരി പുളിക്കത്തൊട്ടിയിൽ പെണ്ണമ്മ തോമസ് (82) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

പിറവം ഫൊറോനയിലെ മികച്ച കര്‍ഷകനെയും, കര്‍ഷകയെയും ആദരിച്ചു.