Breaking news

ടെൽഫോർഡ് ഇൻറർനാഷണലെന്ന ക്നാനായ നഗറിലെത്തുന്നവരെ സ്നേഹപൂർവ്വം സ്വീകരിയ്ക്കാനൊരുങ്ങി റിസപ്ഷൻ കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

അതിഥികളെ ആരതിയുഴിഞ്ഞ് ആനയിക്കുന്ന, അതിഥികളെ ദേവൻമാരായി കരുതുന്ന ഭാരതസംസ്കാരം സ്വഭാവത്തിൽ അലിഞ്ഞു ചേർന്നവർ, അതിഥി സൽക്കാരത്തിൽ എന്നും ഏറെ മുന്നിൽ നിൽക്കുന്നവരുടെ കൺവൻഷനിലെത്തുന്ന വിശിഷ്ട വ്യക്തികളെയും അതിഥികളെയും ഹൃദയപൂർവ്വം സ്വീകരിയ്ക്കാൻ റിസപ്ഷൻ കമ്മറ്റിയൊരുങ്ങി.
മാത്യു പുളിക്കത്തൊട്ടിയിൽ,ബീന ജോമോൻ,ചാർളി ചാക്കോ, ബിജോ ചാമംകണ്ടയിൽ,ജിബി നന്ദികുന്നേൽ, ജോസ് തോമസ്, സ്‌റ്റാൻലി തോമസ്, സിനി ജിബി, അലക്സ് ചാലായിൽ, ഷിജോ മുളയാനിക്കൽ എന്നിവരാണ് റിസപ്ഷൻ കമ്മറ്റിയംഗങ്ങൾ.

അങ്കവും കാണാം താളിയുമൊടിയ്ക്കാം എന്നതുപോലെയാണ് ഇക്കുറി കൺവൻഷനിലെത്തുന്നവർക്ക്. കൺവൻഷൻ കാഴ്ച്ചകൾ കണ്ട്, സ്വാഗതനൃത്തവും സമുദായ റാലിയും കണ്ട്, uk യിലുള്ള മുഴുവൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട് നടക്കുകയും ചെയ്യാം ഒപ്പം ടിനി ടോമിൻറെയും കൂടെയുള്ള ഒന്നാംതരം താര നിരയുടെയും സ്‌റ്റേജ് ഷോ സൗജന്യമായി കുടുംബസമേതം ആസ്വദിയ്ക്കുകയും ചെയ്യാം. കൺവൻഷനിലെത്തുന്നവരുടെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.

Facebook Comments

Read Previous

മോനിപ്പള്ളി സണ്‍ഡേ സ്കുളില്‍ ബിരുദദാന ചടങ്ങ് നടത്തി

Read Next

കടലിലെ മണൽത്തരികൾ പോലെ എണ്ണിത്തീർക്കാനാവാത്ത ജനം ഒരുമനസ്സോടെയെത്തുന്ന – ഒരു പോയൻ്റ് കടക്കാൻ മണിക്കൂറുകൾ എടുക്കുന്ന സമുദായറാലി ഭംഗിയാക്കാൻ കരുത്തരായവരെത്തുന്നു.