
മാത്യു പുളിക്കത്തൊട്ടിയിൽ
PRO
UKKCA
ആവേശം അല തല്ലുന്ന സമുദായ റാലി ഓരോ UKKCA കൺവൻഷൻ്റെയും തിലകക്കുറിയാണ്. മുൻ വർഷങ്ങളിലേതുപോലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ യൂണിറ്റുകളെ മൂന്ന് വിഭാഗങ്ങളായിതിരിച്ച് മൂന്നു വിഭാഗത്തിലും ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്ന യൂണിറ്റുകൾക്കാണ് സമ്മാനം നൽകുന്നത്.
കൺവൻഷൻ്റെ ആപ്തവാക്യം റാലിയിൽ പ്രതിഫലിപ്പിയ്ക്കുന്നത്, യൂണിറ്റുകളിലെ അംഗസംഖ്യയ്ക്ക് ആനുപാതികമായി അംഗങ്ങളുടെ പങ്കാളിത്തം, റാലിയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ഒരേ രീതിയിലുള്ള വസ്ത്രധാരണം, അച്ചടക്കത്തോടെയുള്ള പങ്കാളിത്തം എന്നീ കാര്യങ്ങൾ മത്സരത്തിൽ കൂടുതൽ പോയിൻ്റുകൾ നേടാൻ സഹായകമാവും.
UKKCA അഡ്വൈസർ ലൂബിമാത്യുസാണ് ഇപ്രാവശ്യവും റാലിക്കമ്മറ്റിയുടെ ചുമതല വഹിയ്ക്കുന്നത്.
ജയൻ ജോസഫ്,ഷാജി തോമസ്,സ്റ്റീഫൻ പ്ലാനിക്കുംപറമ്പിൽ,ലിനീഷ് ലൂക്കോസ്,രശ്‌മി ജയിംസ്, തങ്കച്ചൻ കൊച്ചാപ്പള്ളിൽ,സാൻ്റോ ജേക്കബ്ബ്, സിനു തോമസ്, ഷാജു കുടിലിൽ,മഹേഷ് അലക്സ്,സോളമൻ ജോസ് എന്നിവരാണ്റാലിക്കമ്മറ്റിയംഗങ്ങൾ.