
മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA
കർഷകരുടെ ഗ്രാമമായിരുന്ന കൈപ്പുഴ യിലെ ചാമക്കാല കുടുംബത്തിൽ 7 മക്കളിൽ 7 മനായി ജനിച്ച് പാടത്തും പറമ്പിലും പിതാവിനോടൊപ്പം തൂമ്പ പിടിച്ച് അദ്ധ്വാനിച്ച് ബാഗ്‌ളൂരിലെ നഴ്സിംഗ് വിദ്യാഭ്യാസത്തിനു ശേഷം രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടനെന്ന സ്വപ്ന രാജ്യത്തെത്തുകയും സ്വന്തം പ്രയ്നം ഒന്നു കൊണ്ടു മാത്രം Kent & Medway NHS & Social Care Trust ൽ ഒരു Band 5 Mental Health Nurse നിന്ന് Head of Nursing Position വരെ എത്തുകയും , അതോടൊപ്പം Ashford ൻ്റെ മണ്ണിൽ ഒരു Cricket club & വടംവലി team ഉണ്ടാക്കുവാൻ മുൻനിരയിൽ നിന്ന് നയിക്കുകയും ചെയ്ത് തന്നിലെ നേതൃത്വ പാടവം തെളിയിച്ച സോജൻ. സേവനം തൻ്റെ ജോലിയിൽ മാത്രവല്ല പൊതു ജീവിതത്തിലും വേണ മെന്ന ഉറച്ച നിലപാടോടെ Ashford ലെ Labour party ൽ ചേരുകയും വളരെ ചുരുങ്ങിയ കാലം കൊണ്ട് കൂട്ടുകാർക്കെന്ന പോലെ നാട്ടുകാരുടെയും പാർട്ടിയുടെയും കണ്ണിലുണ്ണി ആയവൻ . Council election ൽ വൻ വിജയം കൈവരിച്ചപ്പോൾ തുടർന്നു വന്ന Parliment election ന് മറ്റൊരു സ്ഥാനാർത്ഥിയെ തേടേണ്ടെന്ന് Labour Party നേതൃത്വം തീരുമാനിച്ചതിൽ ഒട്ടും അതിശയോക്തിയില്ല ,കാരണം അതായിരുന്നു സോജൻ ജോസഫ് എന്ന കറതീർന്ന സാമൂഹികസേവകൻ . തന്നിൽ പാർട്ടി അർപ്പിച്ച വിശ്വാസം സ്വയം ഏറ്റെടുത്ത് Ashford ന് ചരിത്രത്തിൽ ആദ്യമായി Labour MP സ്ഥാനം നേടിയെടുത്തവൻ . കൂട്ടുകാർക്ക് ചങ്കാണെങ്കിൽ നാട്ടുകാർക്ക് പ്രിയപുത്രൻ . എളിമയുടെ മകുടോദാഹരണവും സൗഹ്യദങ്ങൾക്ക് വലിയ വില കൊടുക്കുന്നയാളുമായ സോജൻ ജോസഫ് MP UKKCA കൺവൻഷൻ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നു.