Breaking news

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പോൾ ജെ കിം ന്റെ നേതൃത്വത്തിൽ യൂത്ത് മിനിസ്ട്രിയുടെ  പരിപാടി സംഘടിപ്പിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെയും സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഇടവകയിലെയും യുവതീയുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെട്ട യൂത്ത് മിനിസ്ട്രി പ്രോഗ്രാമിന്  നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ കിം നേതൃത്വം നൽകി. ജൂൺ 14 ശനിയാഴ്ച്ച വൈകുന്നേരം നാലുമണി മുതൽ ആറുമണിവരെ ഇടവകയിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട പരിപാടിയുടെ ഭാഗമായി സംഗീതവും നർമ്മവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ടോക്ക് ഷോയോടുകൂടിയാണ് യൂത്ത് നൈറ്റ് സംഘടിപ്പിച്ചത്. ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ സന്നിഹിതരായിരുന്നു.  നോർത്ത് അമേരിക്കയിലുടനീളം യാത്രചെയ്തു പരിപാടികൾ നടത്തിവരുന്ന പോൾ ജെ കിം, കത്തോലിക്കാ വിശ്വാസത്തിന്റെ ആഴമേറിയ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് യുവതീ യുവാക്കളെ കത്തോലിക്കാ വിശ്വാസത്തിൽ ആഴപ്പെടുത്തുന്നതിനും യുവതീ യുവാക്കളുടെ സംശയങ്ങൾക്ക്, അവർക്ക് മനസ്സിലാക്കുന്ന ഭാക്ഷയിലും രീതിയിലും വ്യക്തമായ ഉത്തരങ്ങൾ നൽകുന്നതിനും ഏറെ കഴിവുള്ള വാഗ്മിയാണ്. കത്തോലിക്കാ സഭയിലെ പല സുപ്രധാന വേദികളിലും  പരിപാടികൾ സംഘടിപ്പിക്കാറുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന ചിക്കാഗോ സെന്റ് മേരീസ് ഇടവകയെ സംബന്ധിച്ച് ഏറെ ദൈവാനുഗ്രഹമായി കാണുന്നു എന്ന് ഫാ. ബിൻസ് ചേത്തലിൽ അറിയിച്ചു.  സംഗീതവും നർമ്മവും കൂട്ടികലർത്തികൊണ്ട് പോൾ ജെ കിം പരിപാടികൾ ആസ്വാദ്യകരമാക്കി. പരിപാടിയിൽ പങ്കെടുത്ത യുവതീയുക്കളെയും, അവരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കാൻ മുൻകൈ എടുത്ത മാതാപിതാക്കളെയും വികാരി ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, ടീൻ മിനിസ്ട്രി കോർഡിനേറ്റർ മെജോ കുന്നശ്ശേരി,  കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് കൈക്കാരൻ നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി. ആർ. ഓ. അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

Facebook Comments

Read Previous

മഴക്കുട’ മഴക്കാല രോഗ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Read Next

ബ്രിട്ടീഷ് പാർലമെൻ്റിലെത്തിയ കൈപ്പുഴക്കാരൻ: മലയാളികൾക്ക് അഭിമാനമായ സോജൻ ജോസഫ് MP UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു