Breaking news

പ്രചരണത്തിൽ പുതുവഴികൾ തേടിഫിലിപ്പ് പനത്താനത്തിൻ്റെ നേതൃത്വത്തിൽ പത്തംഗ കമ്മറ്റി

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

കൺവൻഷൻ വിശേഷങ്ങൾ ക്നാനായക്കാരിലെത്തിയ്ക്കാനും കൺവൻഷന് പ്രചരണം നൽകാനുമായി രൂപീകൃതമായ പബ്ലിസിറ്റി കമ്മറ്റി സജീവമായി പ്രവർത്തിച്ചു വരുന്നു. പ്രവാസലോകമുറ്റുനോക്കുന്ന ക്നാനായ വിസ്മയത്തിന്-ഓരോ ക്നാനായക്കാരൻ്റെയും അഭിമാനമായ കൺവൻഷൻ്റ വാർത്തകൾക്കായി കാത്തിരിയ്ക്കുന്നത് ക്നാനായക്കാർ മാത്രമല്ല. വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായും പുതുപുത്തൻ ആശയങ്ങളുമായും പ്രവർത്തനം തുടരുന്ന പബ്ലിസിറ്റി കമ്മറ്റിക്ക് നേതൃത്വം നൽകുന്നത് UKKCA വൈസ് പ്രസിഡൻറ് ഫിലിപ്പ് പനത്താനത്താണ്. ഏറ്റെടുക്കുന്ന ചുമതലകൾ ഏറ്റവും ഭംഗിയായി നിർവ്വപിച്ച് ശ്രദ്ധേയനയായ സെൻട്രൽ കമ്മറ്റിയംഗമാണ് ഫിലിപ്പ്. കഴിഞ്ഞ വർഷം സ്വാഗതനൃത്തത്തിൻ്റെ ചുമതല വഹിച്ചിരുന്ന ഫിലിപ്പ് ഏറ്റവും ദൈർഘ്യമുള്ളതും ഏറ്റതും കൂടുതൽ നർത്തകർ പങ്കെടുത്തതുമായ സ്വാഗത നൃത്തരാണ് UKKCA ക്ക് സമ്മാനിച്ചത്.

വാർത്തകൾ വിരൽ തുമ്പിലുള്ള കാലത്ത് നിമിഷനേരം കൊണ്ട് കൺവൻഷൻ വാർത്തകൾ ആയിരങ്ങളിലെത്തിയ്ക്കാൻ കഴിവുള്ളവരാണ് പബ്ലിസിറ്റി കമ്മറ്റിയംഗങ്ങൾ അവർ: ജോബി ഐത്തിൽ,അനൂപ് അലക്സ്, ബെൻ മുക്കാട്ടിൽ,ലിനുമോൾ ചാക്കോ,ഫെനി ഫ്രാൻസിസ്, അനീഷ് ജോസഫ്, അനൂപ് ബേബി,അനൂപ് ജോസഫ്,നോബിൾ ഫിലിപ്പ്,ജോസി ജോസഫ് എന്നിവരാണ്.

Facebook Comments

Read Previous

ബ്രിട്ടീഷ് പാർലമെൻ്റിലെത്തിയ കൈപ്പുഴക്കാരൻ: മലയാളികൾക്ക് അഭിമാനമായ സോജൻ ജോസഫ് MP UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു

Read Next

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്‌സ് ഡേയ് ആഘോഷിച്ചു