Breaking news

UKKCA യുടെ 2025ലെ കൺവൻഷൻ്റ വിജയത്തിനായി രുപീകൃതമായ വിവിധ കമ്മറ്റികൾ ഊർജ്‌ജിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

2025 July 12ന് ക്നാനായ കുടിയേറ്റ നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്ററിൽ നിലവിലെ സെൻട്രൽ കമ്മറ്റി നേതൃത്വം കൊടുക്കുന്ന മൂന്നാമത് കൺവൻഷന് കൊടിയേറുകയാണ്.
സംഘടനയുടെ 24 വർഷങ്ങളിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സെൻട്രൽ കമ്മറ്റി മൂന്ന് കൺവൻഷനുകൾ നടത്തുന്നത്. തനിമയ്ക്ക് കാവലായി സമുദായത്തിൻ വക്താക്കളായി ക്നാനായ ജനത എന്ന ആപ്തവാക്യം കൺവൻഷൻ വേദിയിൽ അലയടിക്കും.UKയിലെ ക്നാനായ ജനങ്ങളെ ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തിയ മഹാ പ്രസ്ഥാനത്തിൻ്റെ സമാനതകളില്ലാത്ത ക്നാനായ സംഗമമാണ് ഒരുങ്ങുന്നത്.

  • കൺവൻഷൻ്റെ വിജയത്തിനായി രുപീകൃതമായ വിവിധകമ്മറ്റികളുടെ പ്രവർത്തനങ്ങളെകോർത്തിണക്കി പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ കൺവൻഷൻ ചെയർമാനായിപ്രവർത്തിയ്ക്കും. ജനറൽ സെക്രട്ടറി സിറിൾ പനംകാല പബ്ലിക്ക് മീറ്റിംഗിൻറെയും ട്രഷറർ റോബി മേക്കര രജിഷ്ട്രേഷൻറെയും ചുമതല വഹിക്കും. സ്വാഗത നൃത്തത്തിൻ്റെയും കലാപരിപാടികളുടെയും ചുമതല ജോയൻ്റ് ട്രഷറർ റോബിൻസ് പഴുക്കായിലാണ്. ഭക്ഷണത്തിൻ്റെയും ദിവ്യബലിയുടെയും ചുമതലകൾ ജോയി പുളിക്കൻ്റെതാണ്.പബ്ലിസിറ്റി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിയ്ക്കുന്നത് ഫിലിപ്പ് പനത്താനത്ത് ആണ്, റാലിക്കമ്മറ്റിയുടെ ചുമതല ലുബി വെള്ളാപ്പള്ളിയും, റിസപ്ഷൻ കമ്മറ്റിയുടെ ചുമതല മാത്യു പുളിക്കത്തൊട്ടിയിലും വഹിയ്ക്കും
Facebook Comments

Read Previous

ഉഴവൂർ കുന്നുംപുറത്ത് മേരി തോമസ് (62) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഹ്യൂസ്റ്റനിൽ അജപാലന കേന്ദ്രത്തിന്റെ ധനശേഖരണം വൻ വിജയമായി